
അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണമടഞ്ഞ രഞ്ജിതയ്ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ആറന്മുള പുല്ലാട് സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക രഞ്ജിതയുടെ മരണം ഏറെ വേദനിപ്പിക്കുന്നതാണ്. നാടിന്റെ വേദനയായി പ്രിയ രഞ്ജിത മാറുകയാണ്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ നഴ്‌സ് കൂടിയായിരുന്നു രഞ്ജിത. രഞ്ജിതയുടെ വേര്‍പാടില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. രഞ്ജിതയുടെ കുടുംബത്തെ അനുശോചനം അറിയിച്ചു. മരണമടഞ്ഞവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
ALSO READ: വിമാന ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി നഷ്ടപരിഹാരം പ്രഖ്യാപിച്ച് വിമാനക്കമ്പനി
മൂന്ന് ദിവസത്തെ അവധിക്ക് നാട്ടിലെത്തി മടക്കം.. മക്കള്‍ക്കൊപ്പം ഇനി നാട്ടിലുണ്ടാകുമെന്ന് വാക്കു പറഞ്ഞാണ് യുകെയില്‍ നഴ്‌സായ പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരന്‍ നായര്‍ വീട്ടില്‍ നിന്നിറങ്ങിയത്. രണ്ട് മാസം മുമ്പാണ് പുതിയ വീടിന്റെ നിര്‍മാണം ആരംഭിച്ചത്. ഗൃഹപ്രവേശന ചടങ്ങുനടത്താനായുള്ള കാത്തിരിപ്പിലായിരുന്നു അമ്മയും രഞ്ജിതയും തന്റെ രണ്ട് മക്കളുമടങ്ങിയ കുടുംബം.
ALSO READ: ഭാര്യയെയും മകളെയും കാണാനായുള്ള വിജയ് രൂപാണിയുടെ യാത്ര; ഗുജറാത്തിന് നഷ്ടമായത് പ്രിയപ്പെട്ട നേതാവിനെ
ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. 169 ഇന്ത്യക്കാർക്ക് പുറമെ 52 ബ്രിട്ടീഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും 1 കനേഡിയൻ പൗരനുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. രണ്ട് നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 11 കുട്ടികളും അപകടത്തിൽ മരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here