
തിരുവനന്തപുരത്തെ കട്ടേല അംബേദ്കർ മെമ്മോറിയൽ സ്കൂളിലെ മിഠായി വിതരണ വിവാദത്തിൽ വി മുരളീധരനെ വിമർശിച്ച് മുൻ മന്ത്രി വീണാ ജോർജ് രംഗത്ത്. ഇതോ ‘പുതുയുഗം’ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് വീണാ ജോർജ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. ഈ കാഴ്ച അങ്ങേയറ്റം അപലപനീയമാണെന്ന് അവർ വിമർശിച്ചു.
അവകാശങ്ങൾ സംരക്ഷിക്കേണ്ടവർക്ക് ഇതിൽ അസ്വാഭാവികത തോന്നാത്തതും അവർ പുലർത്തുന്ന നിശബ്‌ദതയും കുറ്റകരവും ഭയപ്പെടുത്തുന്നതുമാണ്. കുമാരനാശാൻ വിവരിച്ച ആ ഇരുണ്ടകാലത്തേക്കുള്ള മടക്കയാത്രയാണിതെന്നും വീണ കുറ്റപ്പെടുത്തി.
‘തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ-യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ’ എന്ന വരികൾ ഉദ്ധരിച്ചുകൊണ്ടാണ് വീണാ ജോർജ് ശക്തമായ വിമർശനം രേഖപ്പെടുത്തിയത്.
https://www.facebook.com/share/p/1DaAKT9vmh/?mibextid=wwXIfr
പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുട്ടികളുടെ കയ്യിൽ മിഠായി കൊടുക്കാതെ മേശപ്പുറത്തേക്ക് എറിഞ്ഞ് നൽകുകയായിരുന്നു കഴക്കൂട്ടത്തുനിന്നുള്ള ജനപ്രതിനിധിയായ ബിജെപി നേതാവ് വി. മുരളീധരൻ ചെയ്തത്. കുട്ടികളുടെ കൈയിലേക്ക് നൽകാതെ മേശപ്പുറത്ത് തട്ടിയിട്ടശേഷം എടുത്ത് കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഉദ്‌ഘാടകയായ മന്ത്രി എ തുളസി നോക്കി നിൽക്കുമ്പോഴായിരുന്നു എംഎൽഎയുടെ വിവേചനപരമായ നടപടി. പട്ടികജാതി, പട്ടികവർഗ, പിന്നാക്കവിഭാഗത്തിലെ കുട്ടികൾ പഠിക്കുന്ന സ്‌കൂളാണ് കട്ടേലയിലേത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

