
ദില്ലിയിൽ വന്നത് രണ്ട് കാര്യങ്ങൾക്കായെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആശാപ്രവർത്തകരുടെ വിഷയവുമായി ബന്ധപ്പെട്ടും എയിംസ് ആവശ്യവും കേന്ദ്രത്തിൽ ഉന്നയിക്കും. കാസർഗോഡ്, വയനാട് മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനുള്ള കാര്യവും ഉന്നയിക്കുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കും.
ക്യൂബൽ ഉപ പ്രധാനമന്ത്രിയുമായി വൈകിട്ട് ദില്ലിയിൽ കൂടിക്കാഴ്ച നടത്തും. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് കൂടിക്കാഴ്ച. ക്യൂബൻ ഡെലിഗേഷനുമായുള്ള ചർച്ച ആരോഗ്യ മേഖലയിൽ വലിയ നേട്ടമാണ്. ആശ കേന്ദ്ര സ്കീമാണ്. പദ്ധതിയിലെ ഗൈഡ് ലൈനിൽ മാറ്റം വരുത്തണം എന്നാവശ്യപ്പെടും.
സുരേഷ് ഗോപിയുടെ ഓഫീസിൽ നിന്നുള്ള കുറിപ്പ് ആരോഗ്യ മന്ത്രാലയ കുറിപ്പാണെന്ന് മാധ്യമങ്ങൾ പറയുന്നു. സുരേഷ് ഗോപിയും ആ രീതിയിൽ കുറിപ്പ് കൈമാറുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കുറിപ്പ് എങ്ങനെ സുരേഷ് ഗോപിയുടെ ഓഫീസ് നൽകും ? ഇത് ഗൗരവകരമായ വിഷയമാണെന്ന് മന്ത്രി പറഞ്ഞു. ഇത് പരിശോധിക്കേണ്ടത് മാധ്യമപ്രവർത്തകർ തന്നെയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇൻസെന്റീവ് കൂട്ടേണ്ടയെന്നാണ് Suci യുടെ നിലപാട്. എന്നാൽ കേരളം ഓണറേറിയം ആണ് വർദ്ധിപ്പിക്കേണ്ടതെന്ന Suci യുടെ നിലപാട് രാഷ്ട്രീയമാണെന്നും മന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here