
സംസ്ഥാനത്തെ ആശാ പ്രവർത്തകരുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് പ്രവർത്തകരുടെ സംഘടന പ്രതിനിധികളുമായി ചർച്ച നടത്തുക. ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് ചർച്ച.
സിഐടി യു, ഐ എൻ ടി യു സി എന്നീ സംഘടനകൾക്ക് പുറമേ സെക്രട്ടേറിയറ്റിന് മുന്നിൽ എസ് യു സി ഐ യുടെ നേതൃത്വത്തിൽ സമരം ചെയ്യുന്ന ആശാ പ്രവർത്തകരുടെ പ്രതിനിധിയും ചർച്ചയിൽ പങ്കെടുക്കും.
ALSO READ: ‘സിനിമകളിലെ തുറന്നെഴുത്തുകളെ സെൻസർ ബോർഡ് കത്തിവെക്കുന്നു’: ശശികുമാർ
മന്ത്രി വീണാ ജോർജ് കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങൾ ആശാപ്രവർത്തകരെ അറിയിക്കും. കൂടാതെ സംസ്ഥാനത്തിന്റെ നിലവിലെ സാഹചര്യവും , ഏത് തരത്തിൽ വിഷയത്തിൽ കൂടുതൽ ഇടപെടൽ സാധ്യമാണ് എന്നതും ചർച്ചയാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here