കളമശ്ശേരി സ്‌ഫോടനം; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല; ആറുപേരുടെ നില ഗുരുതരം

കൊച്ചി കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഐഇഡി സ്‌ഫോടനത്തില്‍ മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. സ്‌ഫോടനത്തില്‍ മരിച്ചത് മധ്യവയസ്‌കയാണെന്ന് വ്യക്തമായിട്ടുണ്ട്‌. ആറുപേരുടെ നില ഗുരുതരം. പതിനെട്ട് പേര്‍ വിവിധ ആശുപത്രികളിലായി ഐസിയുവിലാണ്. ചികിത്സയിലുള്ളവര്‍ക്ക് ഏറ്റവും നൂതനമായ സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ALSO READ: കളമശ്ശേരിയിലേത് ഐഇഡി സ്ഫോടനമെന്ന് പ്രാഥമിക നിഗമനം; ഡിജിപി ഷെയ്ഖ് ദർവേഷ് സാഹേബ്

യഹോവ സാക്ഷികളുടെ കൺവെൻഷൻ സെന്ററിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് കാർ കേന്ദ്രീകരിച്ച് അന്വേഷണം. പ്രാർഥന ആരംഭിക്കുന്നതിന് അൽപം മുൻപായി ഒരു നീലക്കാർ അതിവേഗം കൺവെൻഷൻ സെന്ററിൽനിന്ന് പുറത്തേക്കു പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. സ്ഫോടക വസ്തുക്കൾ സ്ഥാപിച്ച ആൾ രക്ഷപെടാന്‍ ഉപേക്ഷിച്ച കാറാണിതെന്നാണ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here