സിക്കിമില്‍ ആശാവര്‍ക്കര്‍മാരെ സ്ഥിരം ജീവനക്കാരാക്കി എന്ന വാര്‍ത്ത: അത്തരത്തിലൊരു കാര്യം പറഞ്ഞിട്ടില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്

Veena George vandanam medical college

സിക്കിമില്‍ ആശാവര്‍ക്കര്‍മാരെ സ്ഥിരം ജീവനക്കാരാക്കി എന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും സിക്കിമ്മുമായി ബന്ധപ്പെട്ട് അത്തരത്തിലൊരു കാര്യം താന്‍ പറഞ്ഞിട്ടില്ലെന്നും മന്ത്രി വീണാ ജോര്‍ജ് കൈരളി ന്യൂസിനോട് പ്രതികരിച്ചു. ഒപ്പം കേന്ദ്ര സര്‍ക്കാറിന്റെ ഗൈഡ് ലൈനില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണ് എന്നാണോ മാധ്യമങ്ങള്‍ പറയുന്നതെന്നും മന്ത്രി ചോദിച്ചു.

വോളണ്ടിയര്‍ ആയാണ് ആശാന്മാരെ കേന്ദ്രം പരിഗണിക്കുന്നത്. സിക്കിമുമായി ബന്ധപ്പെട്ട് അത്തരത്തിലൊരു കാര്യം താന്‍ പറഞ്ഞിട്ടില്ല. ആശമാരെ തൊഴില്‍ നിയമത്തിന് കീഴില്‍ കൊണ്ടുവരണം എന്നുള്ളതാണ് സംസ്ഥാനവും ആവശ്യപ്പെടുന്നത്. വസ്തുതാ വിരുദ്ധ പ്രചാരണമാണ് കേരള സര്‍ക്കാരിനെതിരെ നടക്കുന്നത്. എന്ത് ധാര്‍മികതയാണ് ആശമാരുടെ വിഷയത്തില്‍ സംസാരിക്കാന്‍ കോണ്‍ഗ്രസിനും ബിജെപിയും ഉള്ളതെന്നും മന്ത്രി ചോദിച്ചു.

ALSO READ: ആശാനോടാണോ കളി! അവധി നിഷേധിച്ചതോടെ ഡ്രിപ്പിട്ട് സ്കൂളിലെത്തി അധ്യാപകൻ, സംഭവം ഒഡിഷയിൽ

ആശമാര്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്തവരാണ് കോണ്‍ഗ്രസും ബിജെപിയും. കേരളമാണ് മികച്ച രീതിയില്‍ ആശാന്മാരെ പരിഗണിക്കുന്നത്. ആശമാരുടെ വേതനം ഉയര്‍ത്തണം എന്നത് തന്നെയാണ് സംസ്ഥാനത്തിന്റെ നിലപാട്. യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആയിരം രൂപ പോലും നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ബോധപൂര്‍വമായ പ്രചരണം സംസ്ഥാന സര്‍ക്കാരിനെതിരെ നടക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം.

ഒരു സംസ്ഥാനം ഗ്രാറ്റുവിറ്റി പ്രഖ്യാപിച്ചു എന്നതാണ് ഒരു വാദം. അത് 30 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കാണ്. ആശമാര്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് 19 വര്‍ഷമാണ് ആയിട്ടുള്ളത്. അപ്പോള്‍ ആ സംസ്ഥാനത്തുള്ളവര്‍ കാത്തു നില്‍ക്കേണ്ടത് ഇനി 11 വര്‍ഷമാണ്. ദില്ലിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന്റേത് എന്ന് പറഞ്ഞ് ഒരു വാര്‍ത്ത കുറിപ്പ് വന്നു. അത് കേന്ദ്രസര്‍ക്കാരിന്റെ വാര്‍ത്താക്കുറിപ്പ് അല്ല എന്ന് പറയാന്‍ ഒരു മാധ്യമം പോലും തയ്യാറായില്ല.കേരളത്തിനെതിരായ പ്രവര്‍ത്തനത്തിന്റെ ആഴം എത്രത്തോളമാണ് എന്നത് ഇതിലൂടെ വ്യക്തമാകുന്നു.കേരള വിരുദ്ധ പ്രചാരണമാണ് ചില മാധ്യമങ്ങള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News