
കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ച വിവാദത്തില്‍ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കേരളത്തിലെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത് കൃത്യമായ അജണ്ടയോടെ ആണെന്ന് മന്ത്രി ഫേസ്ബുക് കുറിപ്പില്‍ കുറ്റപ്പെടുത്തി. മന്ത്രിക്കെതിരായ വാര്‍ത്തയ്ക്കായി വെണ്ടയ്ക്ക നിരത്തിയ ചില മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യം ഒറ്റക്കോളത്തില്‍ ചുരുക്കി എന്നും വീണാ ജോര്‍ജ് വിമര്‍ശിക്കുന്നു.
ഇനി പറയാതെ വയ്യ എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്ക് പേജിലെ മന്ത്രി വീണ ജോര്‍ജിന്റെ കുറിപ്പ്. ആശാ പ്രവര്‍ത്തകര്‍ നിരാഹാര സമരത്തിലേക്ക് നീങ്ങിയപ്പോഴാണ് ഡല്‍ഹിയിലെത്തുന്ന ആരോഗ്യമന്ത്രി കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാന്‍ ശ്രമം നടത്തിയത്. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല. ഇതു സംബന്ധിച്ച് ചില പത്രങ്ങള്‍ നല്‍കിയ വാര്‍ത്തയെ വിമര്‍ശിച്ചാണ് മന്ത്രി രംഗത്ത് എത്തിയത്.
മുന്‍കൂര്‍ അനുമതി തേടിയില്ല, ആശമാരെ പറഞ്ഞുപറ്റിച്ചു തുടങ്ങിയ തീര്‍ത്തും തെറ്റായ കാര്യങ്ങള്‍ ആദ്യ വരികളില്‍ തന്നെ കൊടുക്കാന്‍ അതിജാഗ്രത പുലര്‍ത്തിയ പത്രം എന്നാല്‍ തൊട്ടടുത്ത വരികളില്‍ തന്നെ അറിയാതെ സത്യം പറഞ്ഞു പോകുന്നുമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കട്ടുന്നു. സന്ദര്‍ശനാനുമതി തേടി കേന്ദ്ര ആരോഗ്യമന്ത്രിക്ക് ഇ-മെയില്‍ അയച്ച സമയം വീണ ജോര്‍ജ് തന്നെ പുറത്ത് വിട്ടു എന്നും ബുധനാഴ്ച ഉച്ചയ്ക്ക് 12-ന് മെയില്‍ അയച്ചുവെന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
വീണാ ജോര്‍ജ് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത് താന്‍ അറിഞ്ഞില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ലോക്സഭയെ അറിയിച്ചിരിക്കുന്നതെന്ന് വാര്‍ത്തയില്‍ കാണാം. കേന്ദ്രത്തിന്റെ സ്‌കീമിലുള്ള സുപ്രധാനമായ ഒരു വിഷയം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനത്തെ ആരോഗ്യമന്ത്രി അനുമതി തേടിയിട്ട് ആ വിഷയം അറിഞ്ഞില്ലെന്ന് ഒരു കേന്ദ്ര മന്ത്രി പറയുമ്പോള്‍, അവിടെ ഉണ്ടായ വീഴ്ച മാധ്യമങ്ങള്‍ ചിന്തിക്കുന്നില്ലെന്നും വിമര്‍ശനമുണ്ട്.
വീണ ജോര്‍ജിനെ കാണാന്‍ കേന്ദ്രമന്ത്രി തയ്യാറായില്ലെന്ന കാര്യത്തില്‍ വ്യക്തത വരുത്താന് കെ.സി വേണുഗോപാല്‍ എം.പി ആവശ്യപ്പെട്ടതായും ആ ചോദ്യത്തിന് കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമായി ഉത്തരം പറഞ്ഞില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സഭയില്‍ വ്യക്തമായി ഉത്തരം പറയാതെ ചേംബറിലേക്ക് എം.പിയെ ക്ഷണിച്ചെന്നും പ്രത്യേകം പറയുന്നു. ഗൗരവകരമായ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം സംസ്ഥാന ആരോഗ്യമന്ത്രി പറഞ്ഞു പറ്റിച്ചുവെന്ന് എഴുതി പിടിപ്പിക്കാനാണ് മാധ്യമങ്ങള്‍ക്ക് ധൃതിയെന്നും വീണ ജോര്‍ജ് കുറ്റപ്പെടുത്തുന്നു.
ALSO READ: ഐടിയില്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കായി സ്‌കില്‍ പ്രോഗ്രാമുകളുമായി ഐസിടി അക്കാദമി ഓഫ് കേരള
യാഥാര്‍ത്ഥ്യങ്ങള്‍ കാണാത്തത് ചില മാധ്യമപ്രവര്‍തകരുടെ ഇടതുവിരുദ്ധത മൂലമുള്ള അന്ധത കൊണ്ടാണെന്നും സത്യം തിരിച്ചറിയപ്പെടുക തന്നെ ചെയ്യുമെന്നും പറഞ്ഞാണ് മന്ത്രി കുറിപ്പ് അവസാനിപ്പിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here