കരുതലും കൈത്താങ്ങും: 50 ശതമാനത്തിൽ അധികം പരാതികൾക്ക് പരിഹാരം കണ്ടെന്ന് മന്ത്രി വീണാ ജോർജ്

കരുതലും കൈത്താങ്ങും കോഴഞ്ചേരി താലൂക്ക് തല അദാലത്തിൽ 50 ശതമാനത്തിൽ അധികം പരാതികൾ പരിഹരിക്കാൻ കഴിഞ്ഞതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. അദാലത്തിൻറെ പുരോഗതി വിശദമാക്കുകയായിരുന്നു മന്ത്രി. കോഴഞ്ചേരി താലൂക്കിൽ ആകെ 218 പരാതികളാണ് ലഭിച്ചത്. 182 പരാതികൾ ഓൺലൈനായി ലഭിച്ചു. ഡിസംബർ എട്ടുവരെ 124 പരാതികളും അദാലത്തിൽ നേരിട്ട് 94 പരാതികളും ആണ് ലഭിച്ചത്.

ഇതിൽ ഏറെ നാളായി പരിഹരിക്കപ്പെടാത്തതും സങ്കീർണ്ണമായതും ഉൾപ്പെടെ യുള്ള 45 പരാതികൾ പൂർണ്ണമായി പരിഹരിച്ചു. അദാലത്തിൽ ഭാഗികമായി പരിഹരിച്ച 65 പരാതികളിൽ ബാക്കിയുള്ള നടപടികൾ കൂടി അടിയന്തരമായി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.

ALSO READ; യുഎഇ പൊതുമാപ്പ്: അവസാന തീയതി ഡിസംബർ 31 വരെ; രേഖകളില്ലാതെ കഴിയുന്നവർ സേവനങ്ങൾ ഉടൻ ഉപയോഗപ്പെടുത്തണമെന്ന് ജിഡിആർഎഫ്എ

സാധാരണ മനുഷ്യരുടെ ജീവിതത്തില്‍  ആശ്വാസമാവുന്ന ഏത് പ്രവര്‍ത്തനത്തിനും സര്‍ക്കാര്‍ ഒരുക്കമാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്‍റെ കരുതലും കൈത്താങ്ങും കോഴിക്കോട് താലൂക്ക് അദാലത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വടകര താലൂക്ക്തല അദാലത്ത് ഡിസംബർ 10 നും കൊയിലാണ്ടി താലൂക്ക്തല അദാലത്ത് ഡിസംബർ 12 നും  താമരശ്ശേരി താലൂക്ക്തല അദാലത്ത് ഡിസംബർ 13 നും നടക്കും. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News