ഞാനും മാധ്യമ പ്രവര്‍ത്തകയായിരുന്നു, ഒരു വ്യാജ വാര്‍ത്തയും ചമച്ചിട്ടില്ല; വിമര്‍ശനവുമായി മന്ത്രി വീണാ ജോര്‍ജ്

ഞാനും മാധ്യമ പ്രവര്‍ത്തകയായിരുന്നുവെന്നും അഭിമാനത്തോടെയാണ് തൊഴിലെടുത്തതുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ശമ്പളം പോലും പലപ്പോഴും മുടങ്ങിയിട്ടുണ്ട്. എന്നാല്‍ പോലും ഒരാളുടെ മുമ്പില്‍ പൊലും തലകുനിക്കേണ്ടിവന്നിട്ടില്ല. ഒരു വ്യാജ വാര്‍ത്തയും ചമച്ചിട്ടില്ല. നല്ല അന്തസോടെയായിരുന്നു മാധ്യമ പ്രവര്‍ത്തനം നടത്തിയതെന്നും മന്ത്രി പറഞ്ഞു.

ഇപ്പോള്‍ ചിലര്‍ക്ക് മാധ്യമ പ്രവര്‍ത്തനം അന്തസില്ലാത്ത പണിയാണെന്ന് തോന്നാന്‍ കാരണം അന്തസില്ലാത്ത മാധ്യമ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ബോധ്യമുള്ളതുകൊണ്ടാണ്. കൊച്ചുകുട്ടികളെ വരെ ഉപയോഗിച്ച് അന്തസില്ലാത്ത മാധ്യമ പ്രവര്‍ത്തനം നടത്തുന്ന ചിലര്‍ ഇപ്പോഴും മാധ്യമ രംഗത്തുണ്ടെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News