കോട്ടയം മെഡിക്കൽ കോളജിൽ പഞ്ഞി പോലുമില്ലെന്ന് തിരുവഞ്ചൂർ; തിരുവഞ്ചൂരിനെ പഞ്ഞിക്കിട്ട് വീണാ ജോർജ്

തിരുവഞ്ചൂരിന് ചുട്ട മറുപടിയുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പഞ്ഞി പോലുമില്ലെന്ന തിരുവഞ്ചൂരിന്റെ വാദത്തിനാണ് മന്ത്രി മറുപടി നല്‍കിയത്. രാജ്യത്ത് സൗജന്യ ചികിത്സയില്‍ പുരസ്‌കാരം ലഭിച്ചത് കോട്ടയം മെഡിക്കല്‍ കോളേജിനാണെന്ന് കണക്കുകള്‍ നിരത്തി വീണാ ജോര്‍ജ് മറുപടി നല്‍കി.

അതേസമയം നിയമസഭയിൽ പ്രതിപക്ഷത്തെ രൂക്ഷമായി വിർമശിച്ച് വി കെ പ്രശാന്ത് എംഎൽഎഎയും രംഗത്തെത്തി. കേരളത്തിൻറെ വികസനത്തിന് കോൺഗ്രസ് ഒരു സംഭാവനയും നൽകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മകൻ ചത്താലും കുഴപ്പമില്ല മരുമകളുടെ കണ്ണീര് കണ്ടാൽ മതി എന്നതാണ് കോൺഗ്രസ് നയമെന്നും പ്രതിപക്ഷം പറയുന്നതല്ല ജനങ്ങൾ വിശ്വസിക്കുന്നതെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.

കോൺഗ്രസിന്റെ സ്ഥിതി ദയനീയമാകുന്നുവെന്ന് പറഞ്ഞ അദ്ദേഹം ശ്രീവരാഹം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വോട്ട് പകുതിയായി കുറഞ്ഞതും ചൂണ്ടിക്കാട്ടി.

ALSO READ; ‘കേരളത്തിന് നല്‍കാനുളള വിഹിതത്തില്‍ വീഴ്ച വരുത്തിയിട്ടില്ല’; ആശാ പ്രവര്‍ത്തകരുടെ കേന്ദ്ര കുടിശ്ശികയില്‍ സഭയെ തെറ്റിദ്ധരിപ്പിച്ച് ജെ പി നദ്ദ

ബിജെപി സർക്കാർ ഫണ്ട് തരാതിരുന്നിട്ടും നമ്മുടെ നാട് മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ ഇടതുമുന്നണിക്ക് അനുകൂലമാണെന്നും തദ്ദേശ ഉപതെരഞ്ഞെടുപ്പിലും ഇടതുമുന്നണി വിജയം നേടിയത് ഇതാണ് വ്യക്തമാക്കുന്നതെന്നും വി കെ പ്രശാന്ത് എംഎൽഎ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News