‘കോട്ടയം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയാ പ്രതിസന്ധിയെന്ന വാർത്ത തീർത്തും തെറ്റ്’: മന്ത്രി വീണാ ജോർജ്

veena george

കേരളത്തിന്‍റെ ആരോഗ്യമേഖല തകർച്ചയിൽ എന്ന തരത്തിൽ മാധ്യമങ്ങൾ പടച്ചു വിടുന്ന പലവർത്തകളും വസ്തുതാ വിരുദ്ധമെന്നതിന് തെളിവായി മന്ത്രി വീണ ജോർജിന്റെ ഫേസ്ബുക് പോസ്റ്റ്. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന്‍റെ കാർഡാണ് മന്ത്രി പങ്കുവച്ചത്. ‘കോട്ടയം മെഡിക്കൽ കോളേജിലും പ്രതിസന്ധി, മതിയായ ഡോക്ടർമാരില്ലാത്തതിനാൽ ന്യൂറോ വിഭാഗത്തിൽ ശസ്ത്രക്രിയകൾ മുടങ്ങുന്നു’ എന്നാണ് കാർഡിലെ വാർത്ത. എന്നാലിത് തീർത്തും തെറ്റായ കാര്യമാണെന്ന് മന്ത്രി കുറിച്ചു.

കോട്ടയം ന്യൂറോ സർജറി വിഭാഗത്തില്‍ നേരത്തെ രണ്ട് ദിവസം മാത്രം നടത്തിയിരുന്ന ശസ്ത്രക്രിയകൾ ഇപ്പോൾ ആഴ്ചയിൽ എല്ലാ ദിവസവും നടത്തുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ന്യൂറോ സർജറി വിഭാഗത്തിൽ എല്ലാ തസ്തികകളിലും ഡോക്ടർമാരുണ്ട്. അനസ്തേഷ്യയിൽ അധികം ഡോക്ടർമാരെ എച്ച് ഡി എസ് വഴി നിയമിച്ചിട്ടുണ്ട്. ഒരുമാസം 120 -130 സർജറികൾ ഈ ഡിപ്പാർട്ട്മെന്‍റില്‍ നടക്കുന്നുണ്ടെന്നും മന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ALSO READ;പൊതുജനങ്ങളിൽ നിന്ന് നിവേദനങ്ങൾ സ്വീകരിച്ച് മുഖ്യമന്ത്രി

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ഇപ്പോൾ ശ്രദ്ധയിൽപ്പെട്ട ഒരു കാർഡാണിത്. തീർത്തും തെറ്റായ കാര്യം. കോട്ടയം ന്യൂറോ സർജറി വിഭാഗത്തില്‍ നേരത്തെ 2 ദിവസം മാത്രം നടത്തിയിരുന്ന ശസ്ത്രക്രിയകൾ ഇപ്പോൾ ആഴ്ചയിൽ എല്ലാ ദിവസവും നടത്തുന്നു. ന്യൂറോ സർജറി വിഭാഗത്തിൽ എല്ലാ തസ്തികകളിലും ഡോക്ടർമാരുണ്ട്. അനസ്തേഷ്യയിൽ അധികം ഡോക്ടർമാരെ എച്ച്.ഡി.എസ്. വഴി നിയമിച്ചിട്ടുണ്ട്. ഒരുമാസം 120 -130 സർജറികൾ ഈ ഡിപ്പാർട്ട്മെന്‍റില്‍ നടക്കുന്നുണ്ട്. മികച്ച നിലയിൽ പ്രവർത്തിക്കുന്ന വിഭാഗമാണ് കോട്ടയത്തെ ന്യൂറോസർജറി എന്നും വാർത്ത തെറ്റാണ് എന്നും അറിയിച്ചുകൊണ്ട് കോട്ടയത്തെ സൂപ്രണ്ട് ഡോ. ജയകുമാർ നൽകിയ മറുപടിയാണിത്. ന്യൂറോ സർജറി പ്രൊസീജിയറുകൾ താരതമ്യേന വളരെ സമയം എടുത്ത് ചെയ്യുന്നവയാണ് എന്നതും നാം ഓർക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News