ഉഷ്ണതരംഗം സുരക്ഷിതരായിരിക്കുക; മുന്നറിയിപ്പുമായി മന്ത്രി വീണാ ജോർജ്

ഉഷ്ണതരംഗം ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും സുരക്ഷിതമായിരിക്കണം എന്ന മുന്നറിയിപ്പുമായി മന്ത്രി വീണാ ജോർജ്. അന്തരീക്ഷ താപനില തുടര്‍ച്ചയായി സാധാരണയില്‍ കൂടുതല്‍ ഉയര്‍ന്ന് നില്‍ക്കുന്ന അവസ്ഥയാണ് ഉഷ്ണതരംഗം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതാപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. എന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

ALSO READ: അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചു പവനോളം സ്വർണവും പണവും കാണാനില്ല; പാറശാലയിൽ വീട് കുത്തിതുറന്ന് മോഷണം

രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം എന്നും കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി കുറിച്ചു.നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കുകയെന്നും വ്യക്തമാക്കി.

ALSO READ: തെരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്ത 4.8 കോടി വിട്ടു കിട്ടാൻ ബിജെപി സ്ഥാനാർത്ഥിയുടെ ശുപാർശ; കേസെടുത്ത് പൊലീസ്

വീണാ ജോർജിന്റെ ഫേസ്ബുക് പോസ്റ്റ്

ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാന് സാധ്യതയുള്ളതിനാല് എല്ലാവരും സുരക്ഷിതമായിരിക്കണം. അന്തരീക്ഷ താപനില തുടര്ച്ചയായി സാധാരണയില് കൂടുതല് ഉയര്ന്ന് നില്ക്കുന്ന അവസ്ഥയാണ് ഉഷ്ണതരംഗം. ഉയര്ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്ക്ക് കാരണമാകും. രാവിലെ 11 മുതല് വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്നത് പരമാവധി ഒഴിവാക്കുക. കുഞ്ഞുങ്ങള്, പ്രായമായവര്, ഗര്ഭിണികള്, ഗുരുതര രോഗമുള്ളവര് എന്നിവര് പ്രത്യേകം ശ്രദ്ധിക്കണം. നിര്ജലീകരണം ഉണ്ടാകാന് സാധ്യതയുള്ളതിനാല് ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്ഗം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാല് ചികിത്സ തേടേണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here