
അന്താരാഷ്ട്ര യോഗ ദിനാചരണവുമായി ബന്ധപ്പെട്ട് വിവിധ യോഗ ക്ലബ്ബുകൾ നടത്തിയ യോഗ ദിനാചരണത്തിന്‍റെ ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി വീണാ ജോർജ്. യോഗ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 10,000ലധികം യോഗ ക്ലബ്ബുകള്‍ സംസ്ഥാനത്ത് ആരംഭിച്ചത്. സമൂഹത്തില്‍ രോഗാതുരത കുറയ്ക്കുന്നതിനും ആരോഗ്യമുള്ള ശരീരത്തിനും മനസിനും യോഗ അനിവാര്യമാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ആയുഷ് സ്ഥാപനങ്ങള്‍ക്ക് പുറമേ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ജനകീയ ആരോഗ്യ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ യോഗ ഉള്‍പ്പെടെയുള്ള വെല്‍നസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കേരളം സമ്പൂര്‍ണ യോഗ സംസ്ഥാനമായി മാറുക എന്നുള്ളതാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ഈ ചിത്രങ്ങളില്‍ കാണുന്നത് സംസ്ഥാനത്തെ വിവിധ യോഗ ക്ലബ്ബുകളിലെ യോഗ ദിനാചരണമാണ്. യോഗ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 10,000ലധികം യോഗ ക്ലബ്ബുകള്‍ സംസ്ഥാനത്ത് ആരംഭിച്ചത്. ഇതിലൂടെ ആര്‍ക്കും യോഗ പരിശീലിക്കാന്‍ അവസരം ഒരുക്കുക എന്നതാണ് ലക്ഷ്യം. യോഗ ദിനാചരണത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം സ്ഥാപനങ്ങളിലും പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചു.
ഇന്ന് അന്താരാഷ്ട്ര യോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സമൂഹത്തില്‍ രോഗാതുരത കുറയ്ക്കുന്നതിനും ആരോഗ്യമുള്ള ശരീരത്തിനും മനസിനും യോഗ അനിവാര്യമാണ്. യോഗ ജനകീയമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 10,000ലധികം യോഗ ക്ലബ്ബുകള്‍ സ്ഥാപിച്ചു. ആയുഷ് സ്ഥാപനങ്ങള്‍ക്ക് പുറമേ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ജനകീയ ആരോഗ്യ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ യോഗ ഉള്‍പ്പെടെയുള്ള വെല്‍നസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
കേരളം സമ്പൂര്‍ണ യോഗ സംസ്ഥാനമായി മാറുക എന്നുള്ളതാണ് ലക്ഷ്യമിടുന്നത്. മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി സമ്പൂര്‍ണ യോഗ പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ പ്രത്യേകമായി അംഗീകരിക്കും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here