ഉമാ തോമസിനെ ആശുപത്രിയിൽ സന്ദര്‍ശിച്ച് മന്ത്രി വീണ ജോർജ്

എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന എംഎല്‍എ ഉമാ തോമസിനെ ആശുപത്രി സന്ദര്‍ശിച്ച് മന്ത്രി വീണ ജോർജ്. മകന്‍ വിഷ്ണുവിനെ കണ്ട് സംസാരിച്ചുവെന്ന കാര്യവും മന്ത്രി പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. എംഎല്‍എയുടെ ആരോഗ്യസ്ഥിതി പ്രതീക്ഷിച്ചതിലും വേഗം മെച്ചപ്പെട്ട് വരുന്നതായി ക്രിട്ടിക്കല്‍ കെയറിന്റെ ചുമതലയുള്ള ഡോ. ഗൗതം അറിയിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് എംഎല്‍എ പരസഹായത്തോടെ എഴുന്നേറ്റ് കസേരയില്‍ ഇരുന്നുവെന്നും മന്ത്രി പറഞ്ഞു.

തദ്ദേശീയ കലകളവതരിപ്പിച്ച് ചരിത്രത്തിലിടം നേടിയ സ്കൂൾ കലോൽസവത്തിന് നാളെ സമാപനം, സമ്മേളനം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും; മന്ത്രി വി ശിവൻകുട്ടി

മന്ത്രി വീണ ജോർജിന്റെ പോസ്റ്റ്

എറണാകുളത്ത് എംഎല്‍എ ശ്രീമതി ഉമാ തോമസ് ചികിത്സയില്‍ കഴിയുന്ന ആശുപത്രി സന്ദര്‍ശിച്ചു. മകന്‍ വിഷ്ണുവിനെ കണ്ട് സംസാരിച്ചു. എംഎല്‍എയുടെ ആരോഗ്യസ്ഥിതി പ്രതീക്ഷിച്ചതിലും വേഗം മെച്ചപ്പെട്ട് വരുന്നതായി ക്രിട്ടിക്കല്‍ കെയറിന്റെ ചുമതലയുള്ള ഡോ. ഗൗതം അറിയിച്ചു. വേഗത്തില്‍ തന്നെ ആരോഗ്യം വീണ്ടെടുക്കുമെന്ന പ്രതീക്ഷയാണുള്ളത്. ഇന്ന് എംഎല്‍എ പരസഹായത്തോടെ എഴുന്നേറ്റ് കസേരയില്‍ ഇരുന്നു. എംഎല്‍എ ശ്രീ. അന്‍വര്‍ സാദത്ത്, എറണാകുളം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍, ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News