കോഹ്‍ലിയുടെ ആറാട്ട്… തകർപ്പൻ സെഞ്ച്വറിയോടെ ബെം​ഗളൂരു കളി തൂക്കി; പട്ടികയിൽ ഒന്നാമത്

veerat kohli century

അറുപത് പന്തിൽ പുറത്താകാതെ 105 റൺസ് അടിച്ച് തൂക്കി വിരാട് കോഹ്‍ലി. ആരാധാകരാകെ ആർപ്പു വിളിച്ചു. ബാറ്റുമായി കാണികളെ അഭിവാദ്യം ചെയ്ത കോഹ്‍ലി റോയൽ ചലഞ്ചേഴ്സ് ബെ​ഗളൂരു ആരാധകരുടെ ഹൃദയത്തിൽ ഒരിക്കൽ കൂടി സ്ഥാനം ഉറപ്പിച്ചു. ഇന്നലെ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – ബെം​ഗളൂരു റോയൽ ചലഞ്ചേഴ്സ് മത്സരത്തിലായിരുന്നു വിരാട് കോഹ്‍ലിയുടെ മിന്നും പ്രകടനം. ഇതോടെ ബെം​ഗളൂരു കളിയിൽ വിജയം കൈവരിച്ചു. ബെം​ഗളൂരിവിൻ്റെ വിജയത്തിൽ നിർണായക പങ്കു വ​ഹിച്ചത് വീരാട് കോഹ്‍ലിയുടെ പ്രകടനാമാണെന്നതിൽ സംശയവുമില്ല.

ടോസ് നേടിയ ബെ​ഗളൂരു ബോളിങ് തെരഞ്ഞെടുക്കുകയും കൊൽക്കത്തയെ ബാറ്റിങ്ങിന് അയക്കുകയുമായിരുന്നു. ആദ്യം തന്നെ ബറ്റിങ്ങിൽ ബഹുദൂരം മുന്നിലെത്താൻ കൊൽക്കത്തയ്ക്ക് സാധിച്ചുവെന്ന് മാത്രമല്ല ആർ സി ബി ബൗളർമാരെ തെല്ലൊന്ന് പ്രതിസന്ധിയിലാക്കാനും സാധിച്ചു. അംഗ്കൃഷ് രഘുവംശി 46 പന്തിൽ 71 റൺസും, റിങ്കു സിങ് 49 റൺസും ഗ്രീൻ 32 റൺസും നേടി ടീമിന് മികച്ച സ്കോർ സമ്മാനിച്ചു. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് കൊൽക്കത്ത നേടി. ‌

Also read: കോഹ്ലി-പടിക്കൽ കൂട്ടുകെട്ട് തിളങ്ങി; കെകെആറിനെതിരെ ആർസിബിയ്ക്ക് മികച്ച തുടക്കം

മറുപടി ബാറ്റിങ്ങിൽ ആർ സി ബി യും തീരെ പിറകിലായിരുന്നില്ല. ഓപ്പണിങ് ബാറ്റ്സ്മാൻ ജേക്കബ് ബെതേൽ 15 റണ്ണുകളോടെ പുറത്തായെങ്കിലും പിന്നാലെയെത്തിയ ​​​ദേവ്ദത്ത് പടിക്കൽ മത്സരത്തെ മുന്നോട്ട് കൊണ്ടുപോയി ദേവ്ദത്ത് കോഹ്‍ലി കൂട്ട് കെട്ട് 92 റൺസ് നേടി. പിന്നീട് അനായാസം മത്സരത്തിൽ വിജയിച്ച ആർ സി ബി പോയൻ്റ് പട്ടികയിൽ ഒന്നാമതെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News