പായിപ്പാട് ജലോത്സവത്തില്‍ വീയപുരം ചുണ്ടന്‍ കിരീടം നേടി

പായിപ്പാട് ജലോത്സവത്തില്‍ വീയപുരം ചുണ്ടന്‍ കിരീടം നേടി. പായിപ്പാട് ജലോത്സവത്തില്‍ രണ്ടാം വര്‍ഷമാണ് കീരിടനേട്ടം.

ഷാഹുല്‍ ഹമീദ് ക്യാപ്റ്റനായ വീയപുരം ചുണ്ടന്‍ മുട്ടേല്‍ തങ്കച്ചന്‍ ക്യാപ്റ്റനായ ആയാപറമ്പ് വലിയ ദിവാഞ്ചി ചുണ്ടനെ തുഴപ്പാടുകളുടെ വ്യത്യാസത്തില്‍ പിന്നിലാക്കിയാണ് കീരിടം നേടിയത്.

ALSO READ:കേരളത്തിൻ്റെ വികസന പെരുമക്കൊപ്പം പുതുപ്പള്ളി വളർന്നില്ല, നാട്ടിലെ മതസൗഹാർദ്ദം കാത്ത് സൂക്ഷിക്കാൻ ഇടതുപക്ഷം വിജയിക്കണം; എ വിജയരാഘവൻ

പ്രശാന്ത് കെ ആര്‍ ക്യാപ്റ്റനായ കാരിച്ചാല്‍ ചുണ്ടനാണ് മൂന്നാം സ്ഥാനം നേടിയത്. ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്‌സ് മത്സരത്തില്‍ ജോജി തമ്പാന്‍ ക്യാപ്റ്റനായ പായിപ്പാടന്‍, സുരേന്ദ്രന്‍ ക്യാപ്റ്റനായ കരുവറ്റ എന്നീ ചുണ്ടന്‍ വള്ളങ്ങള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വെപ്പു വള്ളങ്ങളുടെ മത്സരത്തില്‍ പുന്നത്ര വെങ്ങാഴി ഒന്നാം സ്ഥാനവും നവജ്യോതി രണ്ടാം സ്ഥാനവും നേടി.

ALSO READ:പൊലീസ് സ്റ്റേഷനിൽ പോകണ്ട; ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതി ഇനി പോൽ ആപ്പിലൂടെ
പായിപ്പാട് ജലോത്സവം ഉദ്ഘാടനം ചെയ്തത് മന്ത്രി കെ എന്‍ ബാലഗോപാല്‍ ആയിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കെ അനന്ത ഗോപന്‍ വള്ളംകളി ഫ്‌ലാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ അഡ്വ. എ എം ആരിഫ് എം പി ജലോത്സവ സുവനീര്‍ ചെങ്ങന്നൂര്‍ ആര്‍ ഡി ഒ യ്ക്ക് നല്‍കി പ്രകാശനം ചെയ്തു. എസ് ഗോപാലകൃഷ്ണന്‍ ചുണ്ടന്‍ വള്ളങ്ങളുടെ ക്യാപ്റ്റന്‍മാരെ പരിചയപ്പെടുത്തുകയും മാസ് ഡ്രില്ലിന് നേതൃത്വം നല്‍കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here