വാഹന കുടിശ്ശിക നൽകിയില്ല; 42കുട്ടികളുടെ അധ്യായനം മുടക്കി കോൺഗ്രസ്‌ ഭരിക്കുന്ന മേപ്പാടി പഞ്ചായത്ത്‌

വാഹനത്തിന്റെ കുടിശ്ശിക നൽകിയില്ല 42കുട്ടികളുടെ അധ്യായനം മുടക്കി കോൺഗ്രസ്‌ ഭരിക്കുന്ന മേപ്പാടി പഞ്ചായത്ത്‌.എരുമക്കൊല്ലി യുപി സ്കൂളിലാണ്‌ സംഭവം. വയനാട്ടിൽ മേപ്പാടി പഞ്ചായത്ത്‌ പണം നിഷേധിച്ചതോടെ എരുമക്കൊല്ലി യുപിസ്‌കൂളിൽ അധ്യയനം മുടങ്ങി.42 വിദ്യാർഥികളാണ്‌ പഞ്ചായത്ത്‌ നടപടിമൂലം സ്‌കൂളിൽ എത്താനാവാതെ പ്രയാസപ്പെട്ടത്‌. രോഷാകുലരായ രക്ഷിതാക്കളും നാട്ടുകാരും വിദ്യാർഥികളുമായി പഞ്ചായത്ത്‌ ഓഫീസിലെത്തി പ്രതിഷേധിച്ചു.

കാട്ടാന ഉൾപ്പെടെ വന്യമൃഗങ്ങളുടെ ഭീഷണി നിലനിൽക്കുന്ന പ്രദേശത്താണ് എരുമക്കൊല്ലി യുപി സ്‌കൂൾ. ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടാണ്‌ സ്കൂളിലേക്ക്‌ വാഹനം അനുവദിച്ചത്‌. പഞ്ചായത്തിനാണ്‌ പദ്ധതിയുടെ ചുമതല. ഇതുപ്രകാരം ദിവസവും 1500 രൂപ നിരക്കിൽ ജീപ്പ്‌ പഞ്ചായത്ത് ഏർപ്പാടാക്കുകയും ചെയ്‌തു. പണം നൽകാതെ ഒന്നരലക്ഷത്തോളം രൂപ കുടിശ്ശികയായതോടേ ജീപ്പ്‌ ഉടമ സർവ്വീസ്‌ നിർത്തി. ചൊവ്വാഴ്‌ച കുട്ടികളെ സ്‌കൂളിലേക്ക്‌ കൊണ്ടുപോകാൻ വാഹനം എത്താതായതോടെയാണ്‌ രക്ഷിതാക്കളിൽ പലരും വിവരമറിഞ്ഞത്‌.പ്രതിഷേധത്തെതുടർന്ന് പണം നൽകാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News