ചിരി തുടരും! ‘ബഡ്സ് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കുള്ള വാഹനം ഉടന്‍ എത്തും’; അര്‍ജുന് ഉറപ്പ് നല്‍കി എംവി ഗോവിന്ദന്‍ മാസ്റ്റര്‍

vehicle for buds school

ഡ്സ് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് വാഹനം വാഗ്ദാനം ചെയ്ത് സിപിഐഎം സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. വികസനമുന്നേറ്റ ജാഥയുടെ ഭാഗമായുള്ള പ്രഭാത യോഗത്തിൽ വെച്ചാണ് മണമ്പറ്റ ബഡ്സ് സ്കൂളിലെ വിദ്യാര്‍ഥി അർജുനുമായി ഗോവിന്ദന്‍ മാസ്റ്റര്‍ സംസാരിച്ചത്. ബഡ്സ് സ്കൂളിലെ വിദ്യാർഥികൾക്ക് സർക്കാർ നൽകിവരുന്ന സേവനങ്ങളെക്കുറിച്ചും പ്രത്യേക പരിചരണങ്ങളെ കുറിച്ചും അർജുന്‍ മികച്ച അഭിപ്രായമാണ് പങ്കുവെച്ചത്.

ഒപ്പം അദ്ദേഹത്തോട് അർജുൻ ഒരു ആവശ്യം മാത്രമേ ഉന്നയിച്ചുള്ളൂ. ബഡ്സ് സ്കൂളിലെ വിദ്യാർഥികൾക്ക് ഒരു വാഹനം. ആ ആവശ്യത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വ്യ.ക്തമായ ഗോവിന്ദന്‍ മാസ്റ്റര്‍ ഒറ്റപ്പാലം എംഎൽഎ കെ പ്രേംകുമാറുമായി സംസാരിച്ച് വാഹനം നല്‍കാമെന്ന ഉറപ്പും നല്‍കി. സാധാരണക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന്‍റെ ആവശ്യങ്ങളായിട്ടാണ് നടപ്പിലാക്കി വരുന്നത്. ഓരോ വിഭാഗത്തിന്‍റെ കണ്ണീരും സര്‍ക്കാര്‍ തുടച്ചുനീക്കും. മായാത്ത ചിരി പടര്‍ത്തുകയാണ് ഇടതുസര്‍ക്കാരിന്‍റെ ലക്ഷ്യം.

Also read: ‘കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയും പിണറായി വിജയൻ തന്നെയായിരിക്കും’; ‘വിഷൻ 2031’ സമ്മേളനം ബഹിഷ്‌ക്കരിച്ച കോൺഗ്രസ് നടപടിയിൽ ഖേദമുണ്ടെന്ന് മുൻ കോൺഗ്രസ് കേന്ദ്രമന്ത്രി മണിശങ്കർ അയ്യർ

ഗോവിന്ദന്‍ മാസ്റ്റര്‍ ഫേസ് ബുക്കില്‍ കുറിച്ചത്

വികസനം മുന്നേറ്റ ജാഥയുടെ ഭാഗമായുള്ള പ്രഭാത യോഗത്തിൽ വെച്ചാണ് മണമ്പറ്റ ബഡ്സ് സ്കൂളിലെ അർജുനെ കണ്ടത്. അർജുൻ ഒരു ആവശ്യമേ ആ യോഗത്തിൽ ഉന്നയിച്ചുള്ളൂ. അത് നേടി കൊടുക്കാൻ സാധിച്ചു.അർജുൻ ആള് ഉഷാറാണ്. ബഡ്സ് സ്കൂളിലെ വിദ്യാർഥികൾക്ക് സർക്കാർ നൽകിവരുന്ന സേവനങ്ങളെക്കുറിച്ചും പ്രത്യേക പരിചരണങ്ങളെ കുറിച്ചും അർജുന് മികച്ച അഭിപ്രായമാണ്. പക്ഷേ അർജുന് പറയാൻ ഒരു പരാതിയുണ്ട്. ബഡ്സ് സ്കൂളിന് ഒരു വാഹനം വേണം. ഒന്ന് തിരിഞ്ഞുനോക്കുമ്പോൾ ഒറ്റപ്പാലം എംഎൽഎ കെ പ്രേംകുമാർ. പ്രേംകുമാറിന് മറ്റൊന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല. അപ്പോൾ നമ്മൾ വണ്ടി വാങ്ങുകയല്ലേ എന്ന ചോദ്യത്തിന് പ്രേംകുമാർ ഉടനെ ഉറപ്പു നൽകി. അർജുനും സന്തോഷം. എല്ലാവർക്കും സന്തോഷം. എല്ലാ മനുഷ്യരുടെയും മുഖത്തെ സന്തോഷത്തിന്റെ ചിരി പടർത്താൻ ഈ കാലങ്ങളിൽ ഇടതുപക്ഷത്തിനായി. ആ ചിരി തുടരും. അർജുനും സഹപാഠികൾക്കും എല്ലാവിധ ആശംസകളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News