വെള്ളപ്പൊക്കത്തിൽ വാഹനം നഷ്ടപ്പെട്ടാൽ ഇൻഷുറൻസ് ലഭിക്കുമോ? കൂടുതൽ അറിയാം

പ്രകൃതി ദുരന്തങ്ങൾ ഇപ്പോൾ സർവ സാധാരണമായി മാറിയിരിക്കുന്നു. എപ്പോഴാണ് ദുരന്തങ്ങൾ നമ്മെ തേടിയെത്തുന്നതെന്ന് പ്രവചിക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് കാലാവസ്ഥ മാറിയിരിക്കുന്നു. വെള്ളപ്പൊക്ക ദുരന്തങ്ങൾ വലിയ നഷ്ടങ്ങളാണ് വരുത്തി വയ്ക്കുന്നത്. എന്നാൽ ഏറ്റവും കൂടുതൽ നിരാശ ഉണ്ടാക്കുന്ന കാര്യമാണ് വാഹനങ്ങൾക്കുണ്ടാകുന്ന അപ്രതീക്ഷിത കേടുപാടുകൾ. കാരണം അതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത ചെറുതല്ല. പ്രകൃതി ദുരന്തത്തിൽ വാഹനങ്ങൾക്ക് ഇൻഷുറൻസ് ക്ലെയിം ചെയ്യാനാകുമോ ഇല്ലയോ എന്ന സംശയം പലർക്കുമുണ്ട്.

ALSO READ: മന്ത്രിസഭയ്ക്ക് അഭിവാദ്യവുമായി തമിഴ് പോസ്റ്ററുകള്‍; നവകേരള സദസിനെ നെഞ്ചേറ്റി വണ്ടിപ്പെരിയാര്‍

പ്രകൃതി ദുരന്തങ്ങളിൽ വാഹനങ്ങൾ സുരക്ഷിതമാക്കണമെങ്കിൽ സമഗ്ര മോട്ടോർ ഇൻഷുറൻസ് പോളിസി ആവശ്യമാണ്. സമഗ്ര മോട്ടോർ ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിലെ പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ ഒരു മോട്ടോർ കമ്പനി കവർ ചെയ്യുകയുള്ളൂ. എന്നാൽ വാഹനം വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോകുകയും എഞ്ചിനോ ഗിയർബോക്സിനോ കേടുപാടുകൾ സംഭവിക്കുകയും ചെയ്യുകയാണെങ്കിൽ ഇൻഷുറൻസ് പോളിസി പരിരക്ഷ നൽകില്ല.

ALSO READ: ‘ഇടുക്കിയുടെ പൊതുപ്രസക്തിയുള്ളതും ജില്ലയുടെ പുരോഗതിയുമായി ബന്ധപ്പെട്ടതുമായ ഒട്ടേറെ നിർദേശങ്ങൾ ലഭിച്ചു’: മുഖ്യമന്ത്രി

പുതിയ വാഹനം വാങ്ങുമ്പോള്‍ നിലവില്‍ ഇന്‍ഷുറന്‍സ് ലഭിക്കാറുണ്ട്. എന്നാല്‍ അവയൊക്കെയും നിശ്ചിത കാലത്തേക്ക് മാത്രമാണ്. അത് കൊണ്ടു തന്നെ കാലാവധി കഴിയുമ്പോൾ തന്നെ ഇന്‍ഷുറന്‍സ് പുതുക്കേണ്ടതുണ്ട് . ഇന്ത്യയിലെ ഇരുചക്ര വാഹനങ്ങളിൽ മൂന്നിൽ രണ്ടും ഇൻഷുറൻസ് ഇല്ലാതെയാണ് ഓടുന്നതെന്നാണ് ഏകദേശ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്‍ഷുറന്‍സ് അടയ്‌ക്കുന്ന വാഹനങ്ങള്‍ മോഷണം പോകുകയോ അപകടം സംഭവിക്കുകയോ ചെയ്യുകയാണെങ്കിൽ സംരക്ഷണം ഉറപ്പാണെന്നുള്ളതാണ് പ്രധാന പ്രത്യേകത. ഇത് വാഹനത്തിനും, യാത്രക്കാരനും, വാഹനം ഓടിച്ചയാള്‍ക്കും ലഭിക്കും. ഫുള്‍ കവര്‍ തേഡ് പാര്‍ട്ടി തുടങ്ങി വിവിധ ഇനം ഇന്‍ഷുറന്‍സുകള്‍ ഇന്ന് ലഭ്യമാണ്. ഇതില്‍ ഏത് തിരഞ്ഞെടുക്കണം എന്നത് ഉപഭോക്താവിന് തീരുമാനിക്കാം. സാധാരണ ഗതിയിൽ ഒരു വർഷത്തേക്കാണ് വാഹന ഇൻഷുറൻസ് പോളിസി നൽകുന്നത്. ഇപ്പോൾ രണ്ട് വർഷത്തേക്കും മൂന്ന് വർഷത്തേക്കും പരിരക്ഷ നൽകുന്ന പോളിസികൾ ചില ഇൻഷുറൻസ് കമ്പനികൾ പുറത്തിറക്കുന്നുണ്ട്.

ALSO READ: ‘ഞാൻ കണ്ടു, ഞാനേ കണ്ടുള്ളൂ, ഞാൻ മാത്രേ കണ്ടുള്ളൂ’, പൃഥ്വിരാജിനും രഞ്ജിത്തിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് നവ്യ നായർ

പ്രകൃതിക്ഷോഭം കാരണമുള്ള വാഹനങ്ങളുടെ കേടുപാടുകൾക്ക് ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ നിരവധി മാർഗങ്ങളുണ്ട്. നഷ്ടം സംഭവിച്ചാൽ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെടുക, കാറിന്‍റെ കേടുപാടുകൾ കാണിക്കുന്ന ഫോട്ടോകളും വീഡിയോയും എടുക്കുക, ഇൻഷുറൻസ് കമ്പനി ആവശ്യമായ ഡോക്യുമെന്‍റുകൾ രേഖകൾ അല്ലെങ്കിൽ അപേക്ഷിക്കേണ്ട ഫോമുകൾ നൽകുകയോ ആവശ്യപ്പെടുകയോ ചെയ്യും, വാഹനത്തിനുണ്ടായ കേടുപാടുകൾ പരിശോധിക്കാൻ ഇൻഷുറൻസ് കമ്പനിക്ക് ഒരു ഇൻസ്പെക്ടറെ നിയമിക്കും, ഇൻസ്പെക്ടർ ആവശ്യപ്പെടുന്ന വിവരങ്ങൾ കൃത്യമായി നൽകുക, ക്ലെയിം അംഗീകരിക്കപ്പെട്ടാൽ, അറ്റകുറ്റപ്പണികൾക്കായി കാർ ഗാരേജിലേക്ക് അയയ്ക്കും. ഇക്കാര്യങ്ങളിലൂടെ വാഹങ്ങളുടെ
ഇൻഷുറൻസ് ക്ലെയിം ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News