
വ്യത്യസ്തമാർന്ന വണ്ടി നമ്പറിനായി പണം മുടക്കുന്നവരെ നിങ്ങൾ കണ്ടിട്ടില്ലേ ? ഈ നമ്പറും കൊണ്ട് നിരത്തിൽ ഇറങ്ങുന്ന വണ്ടികളുടെ നമ്പർ പ്ലേറ്റിന്റെ നിറം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ? ചിലത് വെള്ള, മറ്റു ചിലത് മഞ്ഞ. ഇനി അതും അല്ലെങ്കിൽ പച്ചയും കറുപ്പും നിറങ്ങളൊക്കെ ഉണ്ട്. ഇവയെ വെറും ഡിസൈൻ അല്ലെങ്കിൽ സ്‌റ്റൈലായി വിചാരിക്കുന്നവർ ഉണ്ട്. എന്നാൽ അതല്ല കാരണം. അതിനൊക്കെ ചില നിയമങ്ങളുണ്ട്. നമ്പർ പ്ലേറ്റിന്റെ നിറം കണ്ടാൽ അറിയാം ഒരു വാഹനം വ്യക്തിഗത ഉപയോഗത്തിനാണോ വാണിജ്യ ഉപയോഗത്തിനാണോ സർക്കാർ ഉപയോഗത്തിനാണോ ഉപയോഗിക്കുന്നത് എന്ന്. ഏത് നമ്പർ പ്ലേറ്റ് എന്തിന് ഉപയോഗിക്കുന്നുവെന്നും അതുമായി ബന്ധപ്പെട്ട നിയമങ്ങളും ഓരോ വാഹന ഉടമയും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഇതിൽ എന്തെങ്കിലും തെറ്റ് വന്നാൽ പിഴ അടയ്ക്കേണ്ടി വരും. വ്യത്യസ്ത നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകളും അതിന്റെ അർഥങ്ങളും എന്താണെന്ന് നമ്മുക്ക് ഒന്ന് നോക്കിയാലോ ?
വെള്ള നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങളാണ് ഇന്ത്യയിൽ കൂടുതലായും കാണുന്നത്. വെളുത്ത പ്ലേറ്റിൽ വെള്ള അക്ഷരങ്ങളുള്ള വാഹനങ്ങൾ ആണെങ്കിൽ ഇവ സ്വകാര്യ ഉപയോഗത്തിനുള്ളതാണ്. വാണിജ്യ വിഭാഗത്തിൽ പെടുന്ന ടാക്‌സികൾ, ട്രക്കുകൾ അല്ലെങ്കിൽ ബസുകൾ പോലുള്ളവയ്ക്ക് മഞ്ഞ നമ്പർ പ്ലേറ്റിൽ മഞ്ഞ അക്ഷരങ്ങൾ ആയിരിക്കും. പച്ച നമ്പർ പ്ലേറ്റുകൾ ഇലക്ട്രിക് വാഹനങ്ങൾക്കും ഇവ സ്വകാര്യ ഇലക്ട്രിക് വാഹനങ്ങൾ ആണെങ്കിൽ പച്ചയുടെ പശ്ചാത്തലത്തിൽ വെള്ള അക്ഷരങ്ങളും ആയിരിക്കും. വാണിജ്യ ഇലക്ട്രിക് വാഹനങ്ങൾക്ക് പച്ചയുടെ പശ്ചാത്തലത്തിൽ മഞ്ഞ അക്ഷരങ്ങളുണ്ട്.
ALSO READ: ഹെൽമെറ്റ് ധരിച്ചാൽ മുടി കൊഴിയും ! ഇതൊക്കെ ഒന്ന് ശ്രദ്ധിക്കണേ
സ്വയം ഓടിക്കുന്ന വാടക വാഹനങ്ങൾക്ക് കറുത്ത നമ്പർ പ്ലേറ്റുകൾ ആണ്. താൽക്കാലിക രജിസ്‌ട്രേഷനുള്ള പുതിയ വാഹനങ്ങൾക്ക് ചുവന്ന നമ്പർ പ്ലേറ്റുകൾ ആണ് നൽകുന്നത്. വിദേശ എംബസി, നയതന്ത്ര വാഹനങ്ങൾ എന്നിവ തിരിച്ചറിയാൻ നീല നമ്പർ പ്ലേറ്റുകൾ നൽകുന്നു.
സ്‌റ്റൈലിനോ വ്യത്യസ്തതയ്‌ക്കോ വേണ്ടി നമ്പർ പ്ലേറ്റുകളിൽ മാറ്റങ്ങൾ വരുത്തിയാൽ നിയമങ്ങൾക്ക് വിരുദ്ധമാകാം. നമ്പർ പ്ലേറ്റിന്റെ നിറം, ഫോണ്ട്, ഡിസൈൻ എന്നിവ സ്ഥാപിത മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ആണ് ഗതാഗത ചട്ടങ്ങളിൽ പറയുന്നത്. ഇത് തെറ്റിച്ചാൽ പിഴ ചുമത്തുകയോ വാഹനങ്ങൾ പിടിച്ചെടുക്കുകയോ വരെ ചെയ്യാം. ട്രാഫിക് ക്യാമറകളിലൂടെയും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനങ്ങളുടെയും സഹായത്തോടെയും ഈ മാറ്റങ്ങൾ കണ്ടെത്താൻ കഴിയും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

