കോൺഗ്രസ് വർഗീയ പാർട്ടിയായി മാറി, ബിജെപി ജയിച്ചാലും പ്രശ്നമില്ല സിപിഎം ജയിക്കരുത് എന്ന നിലപാടാണ് അടൂർ പ്രകാശിന്: വെള്ളനാട് ശശി

കോൺഗ്രസ് വർഗീയ പാർട്ടിയായി മാറിയെന്ന് രാജിവെച്ച കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി. സിപിഐഎം ഏറ്റവും വലിയ മതേതര പാർട്ടിയാണെന്നും വെള്ളനാട് ശശി പറഞ്ഞു. ബിജെപി ജയിച്ചാലും പ്രശ്നമില്ല സിപിഎം ജയിക്കരുത് എന്ന നിലപാടാണ് അടൂർ പ്രകാശിന്. വി ജോയിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും വെള്ളനാട്ടിൽ വലിയ ഭൂരിപക്ഷം വി ജോയ് നേടുമെന്നും അദ്ദേഹം പറഞ്ഞു.

ഡിസിസി പ്രസിഡന്റ് പാലോട് രവി അഴിമതിക്കാരൻ ആണ്. പാലോട് രവി തന്നെ അഴിമതിക്കാരൻ എന്ന് വിളിക്കുന്നു. അത് തെളിയിക്കാൻ താൻ പാലോട് രവിയെ വെല്ലുവിളിക്കുന്നുവെന്നും പരിപാടികളിൽ നിന്ന് മനഃപൂർവം അകറ്റി നിർത്തി എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘വോട്ട് ചോദിച്ച് ബിജെപിക്കാർ ഗ്രാമങ്ങളിൽ കാലു കുത്തരുത്’, പോസ്റ്ററുകളും മുദ്രാവാക്യങ്ങളുമായി അതിർത്തി അടച്ച് പഞ്ചാബിലെ കർഷകർ

തന്റെ ദീർഘകാലത്തെ ബന്ധം അതിനായി ഉപയോഗിക്കും. വെള്ളനാട് പഞ്ചായത്തിൽ കോൺഗ്രസ് നടത്തുന്നത് അഴിമതിയാണ്. സിപിഐഎമ്മിന്റെ എല്ലാ സഹായവും ശശിക്ക് ഉണ്ടാകും. കൂടുതൽ നേതാക്കാൾ കോൺഗ്രസ് വിടും. ബിജെപി അനുകൂല നിലപാട് ആണ് ഇതിന് കാരണം.

ALSO READ: രാജ്യത്ത് മോദി സർക്കാരിന്റെ ഫാസിസ്റ്റ് ഭരണകൂടം, ജനാധിപത്യ അവസ്ഥ അപകടപ്പെടുന്നു: മുഖ്യമന്ത്രി

അതേസമയം മാന്യമായ എല്ലാ പരിഗണനയും വെള്ളനാട് ശശിക്ക് പാർട്ടി നൽകുമെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here