പാംപ്ലാനിയുടെ പ്രതികരണം തള്ളാനും കൊള്ളാനുമില്ല; വെള്ളാപ്പള്ളി നടേശൻ

തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രതികരണം തള്ളാനും കൊള്ളാനുമില്ലെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട് എന്നും പക്ഷേ താനാണ് ഇത് പറഞ്ഞിരുന്നതെങ്കിൽ ആക്രമിക്കപ്പെടുമായിരുന്നു എന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം വിലപേശാനുള്ള ശക്തിയും ഐക്യവും ബിഷപ്പിന്റെ സമുദായത്തിനുണ്ട് എന്നും ബിഷപ്പിന്റെ പരാമർശത്തിൽ ആരും കാര്യമായി പ്രതികരിച്ചില്ല, വിമോചന സമരത്തിന്റെ ഭയം ഇടതുപക്ഷത്തിനുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News