‘പ്രതിസന്ധിയിലാകുമ്പോൾ മാത്രം വോട്ട് തേടി വരേണ്ട’; രാഹുൽ മാങ്കൂട്ടത്തിലിനും രമ്യ ഹരിദാസിനും സന്ദർശനം നിഷേധിച്ച് വെള്ളാപ്പള്ളി നടേശൻ

vellappally natesan

യുഡിഎഫ് സ്ഥാനാർത്ഥികളായ രാഹുൽ മാങ്കൂട്ടത്തിലിനും രമ്യ ഹരിദാസിനും  സന്ദർശനം നിഷേധിച്ച് വെള്ളാപ്പള്ളി നടേശൻ. രാഹുൽ മാങ്കൂട്ടത്തിലും രമ്യാ ഹരിദാസും തന്നെ കാണാൻ വരണ്ട എന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇരുവരും സന്ദർശനത്തിനുള്ള അനുമതി തേടിയിരുന്നു. എന്നാൽ വെള്ളാപ്പള്ളി അനുമതി നിഷേധിക്കുകയായിരുന്നു.

സന്ദർശനത്തിന് അനുമതി തേടിയപ്പോൾ പ്രതിസന്ധിയിലാകുമ്പോൾ മാത്രം വോട്ട് തേടി തന്നെ സമീപിക്കണ്ട എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ഇരുവരും കഴിഞ്ഞ ദിവസമാണ് സന്ദർശനത്തിന് അനുമതി തേടിയത്. മറ്റ് നേതാക്കൾ വഴിയും ഇതിനായി ബന്ധപ്പെട്ടിരുന്നു. എന്നാൽ വെള്ളാപ്പള്ളി വഴങ്ങിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News