തലശ്ശേരി ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് വെള്ളാപ്പള്ളി

തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ പിന്തുണച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തങ്കളം ദേവഗിരി ക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠ സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി. ആർച്ച് ബിഷപ്പ് പറഞ്ഞത് ഒരു സമുദായത്തിനുവേണ്ടിയല്ല, മുഴുവൻ കർഷകർക്കും വേണ്ടിയാണെന്നും ഒരു സമുദായത്തിന്റെ ആത്മീയാചാര്യനായ താൻ പറയുന്നതിനനുസരിച്ച് വിശ്വാസികളല്ലാത്തവരും വോട്ടുചെയ്യുമെന്ന ആത്മവിശ്വാസം ബിഷപ്പിനുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

എന്നാൽ പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തിയതിൽ വിശദീകരണവുമായി ബിജെപി കണ്ണൂർ ജില്ലാ നേതൃത്വം രംഗത്തുവന്നിട്ടുണ്ട്. ഒരു പൊതുപ്രവർത്തകനെന്ന നിലയിലാണ് താൻ ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. കേന്ദ്ര ന്യൂനപക്ഷ മന്ത്രിയുടെ പരിപാടിയായ ന്യൂനപക്ഷ കൺവെൻഷൻ വിജയിപ്പിക്കാനുളള സഹായം തേടിയാണ് ബിഷപ്പ് ഹൗസിൽ എത്തിയത്. തന്റെ സന്ദർശനം വോട്ടുബാങ്ക് മാത്രം ലക്ഷ്യം വെച്ചല്ലെന്നും എൻ ഹരിദാസ് വിശദീകരിച്ചു. ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് ഉൾപ്പെടെയുളളവരാണ് തിങ്കളാഴ്ച ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here