വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ഭാരവാഹി സ്ഥാനത്തുനിന്നും നീക്കിയ ഉത്തരവിന് സ്റ്റേ

vellappally-natesan-sndp-yogam-high-court-stay-order-relief

എസ്എൻഡിപി യോഗം ഭാരവാഹി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കിക്കൊണ്ടുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് മരവിപ്പിച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചത്.

ഇതോടെ ഭാരവാഹിത്വവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിൽ വെള്ളാപ്പള്ളി നടേശന് താൽക്കാലിക ആശ്വാസമായി.നിലവിലെ സ്റ്റേ ഉത്തരവ് കേസിലെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ : ‘ആർഎസ്എസുമായി ബന്ധമുണ്ടാക്കാൻ ശ്രമിച്ചത് കോണ്‍ഗ്രസ്; ആർഎസ്എസ്, ബിജെപിക്ക് എതിരെ വീട്ടുവീഴചയില്ലാത്ത നടപടി സ്വീകരിച്ചത് എൽഡിഎഫ്’; മുഖ്യമന്ത്രി

വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച അപ്പീലിൽ എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു. വിഷയത്തിൽ മൂന്ന് മാസത്തിനകം മറുപടി സത്യവാങ്മൂലം സമർപ്പിക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കേസിൽ വിശദമായ വാദം കേട്ട ശേഷമാകും കോടതി അന്തിമ തീരുമാനമെടുക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News