
തിരുവനന്തപുരം: വെള്ളറടയില്‍ സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കൊലപാതകത്തിൽ പ്രതിയായ വിനോദിനെയും, പ്രിയംവദയുടെ സഹോദരൻ സന്തോഷിനെയും പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇരുവരേയും ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.
കൊല്ലപ്പെട്ട പ്രിയംവദയുടെ കഴുത്തിൽ ഉണ്ടായിരുന്ന സ്വർണ്ണമാല കാണാനില്ല. മൂന്നു പവന്റെ മാലയാണ് കാണാതായത്. മാലയ്‌ക്ക് വേണ്ടി വീട്ടിൽ പരിശോധന നടത്തണമെന്ന് പൊലീസ് പറഞ്ഞു. പ്രിയംവദയുടെ മൊബൈൽ ഫോൺ വിനോദ് നശിപ്പിച്ചതായും പൊലീസ് അറിയിച്ചു. പ്രിയംവദയുടെ ഫോൺ അവശിഷ്ടങ്ങൾ ശേഖരിച്ച് പൊലീസ് പരിശോധന നടത്തും.
Also Read: കരമനയിൽ വീടിനുള്ളിൽ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി
ജോലിക്ക് പോയെന്ന് കരുതിയ പ്രിയംവദ തിരിച്ചെത്താത്തതിനെ തുടർന്ന് ജൂൺ 12 നാണ് പൊലീസിൽ പരാതി ലഭിക്കുന്നത്. മക്കള്‍ പലപ്പോഴായി ഫോണ്‍ ചെയ്തുവെങ്കിലും ഫോണ്‍ ആരും എടുത്തില്ല. ഇതിനെ തുടർന്നാണ് കാണാനില്ലെന്ന് പൊലീസിൽ പരാത് നൽകിയത്. സാമ്പത്തികമായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here