വെള്ളാർമല സ്കൂളിന് കൈത്താങ്ങായി ബിൽഡേഴ്സ് അസോസിയേഷൻ: പുതിയ കെട്ടിടം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു

KSB

മുണ്ടക്കൈ ചൂരമല ഉരുൾപൊട്ടലിനെത്തുടർന്ന് പ്രയാസമനുഭവിക്കുന്ന വെള്ളാർമല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് ബിൽഡേഴ്സ് അസോസിയേഷൻ നിർമ്മിച്ചുനൽകിയ പുതിയ കെട്ടിടം തുറന്നുനൽകി. കുട്ടികളുടെ പഠനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ട് ക്ലാസ് മുറികൾ, സയൻസ് ലാബ്, വൊക്കേഷണൽ ആൻഡ് ജോഗ്രഫി റൂമുകൾ എന്നിവയാണ് പുതുതായി സജ്ജീകരിച്ചിരിക്കുന്നത്. എസ് ബി ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് ഈ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

നേരത്തെ, കഴിഞ്ഞ മാർച്ച് മാസത്തിൽ എട്ട് മുറികളും ശുചിമുറികളും അസോസിയേഷൻ സ്കൂളിനായി നിർമ്മിച്ചു നൽകിയിരുന്നു. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി പഠിക്കുന്ന 550 ഓളം വിദ്യാർത്ഥികൾക്ക് ഈ പുതിയ സൗകര്യങ്ങൾ ഏറെ പ്രയോജനകരമാകും.

ALSO READ: ക്രൂര കൊലപാതകത്തിന് ശേഷം മാംസം പാകം ചെയ്ത് കഴിച്ചു! ഇലന്തൂർ നരബലി കേസിൽ നാളെ വിചാരണ തുടങ്ങും

പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു. ഉരുൾപൊട്ടലിന് പിന്നാലെ ജില്ലാ ഭരണകൂടവും സർക്കാരും നടത്തിയ സജീവമായ ഇടപെടലുകളിലൂടെ വലിയ നഷ്ടങ്ങൾ ഒരു പരിധിവരെ വീണ്ടെടുക്കാൻ സാധിച്ചുവെന്ന് മന്ത്രി ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News