
ഉരുള്‍പൊട്ടലില്‍ സ്‌കൂള്‍ നഷ്ടപ്പെട്ട വെള്ളാര്‍മല ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ നിര്‍മ്മിച്ചു നല്‍കുന്ന ആധുനിക സൗകര്യങ്ങളോടുള്ള ക്ലാസ് മുറികളുടെ ഉദ്ഘാടനം നാളെ നടക്കും. മൂന്ന് കോടി രൂപ ചെലവഴിച്ച് 12 ക്ലാസ് മുറികളും 16 ശുചിമുറികളും ആണ് ബി എ ഐ ഇവര്‍ക്കായി നിര്‍മ്മിച്ചു നല്‍കുന്നത്.
ALSO READ: സമ്പൂര്‍ണ മാലിന്യമുക്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം നാളെ
ഉരുള്‍പൊട്ടല്‍ ദുരന്തത്തിനുശേഷം വെള്ളാര്‍മല ഗവണ്‍മെന്റ് വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എല്‍ പി, യുപി, ഹൈ സ്‌കൂള്‍ പ്ലസ് ടു വിഭാഗങ്ങളിലുള്ള 550 വിദ്യാര്‍ത്ഥികളെ മേപ്പാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് മാറ്റുകയായിരുന്നു മേപ്പാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പുതിയ ക്ലാസ് മുറികളും ശുചിമുറികളും ഒരുക്കുന്നത് പണിപൂര്‍ത്തിയാക്കിയ 8 ക്ലാസ് മുറികളുടെയും 10 ശുചിമുറികളുടെയും ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും മന്ത്രി ഒ ആര്‍ കേളു അധ്യക്ഷത വഹിക്കും.
Inauguration of classrooms with modern facilities at Vellarmala Govt. Vocational Higher Secondary School tomorrow

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here