1400 പേർ മരിച്ചു, 69000 പേരെ കാണാനില്ല; വെനസ്വേലയിലെ ഭൂകമ്പാവശിഷ്ടങ്ങൾക്കിടയിൽ ഇരുപത്തിയൊന്നുകാരൻ അതിജീവിച്ചത് അഞ്ച് ദിവസം

venezuela earth quake

ലോകത്തെയാകെ ഞെട്ടിച്ച വലിയ അപകടമായിരുന്നു വെനസ്വേലയിൽ നടന്നത്. വെനവസ്വേലയെ ആകെ പിടിച്ചു കുലുക്കിയ ഭൂകമ്പത്തിൽ മരിച്ചത് 1450 പേരാണെന്നാണ് ഇതുവരെയുള്ള കണക്കുകൾ. 69,000 പേരെ കാണാതാകുകയും ചെയ്തു. എന്നാൽ ഭൂകമ്പത്തിൽ തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഒരു ഇരുപത്തിയൊന്നുകാരൻ്റെ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അഞ്ച് ദിവസങ്ങളാണ് തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ അയാൾ പെട്ടു കിടന്നത്.

ഇയാളെ പിന്നീട് ഏറെ കഷ്ടപ്പെട്ട് ജീവനോടെ പുറത്തെത്തിച്ചു. എൽ സാൽവഡോർ പ്രസിഡന്റ് നയിബ് ബുക്കെലെയാണ് ഈ വാർത്ത എക്സിലൂടെ പങ്കുവെച്ചത്. മണിക്കൂറുകൾ നീണ്ട അതിസങ്കീർണമായ രക്ഷാ ദൗത്യത്തിനൊടുവിലാണ് ഇയാളെ പുറത്തെടുത്തതെന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. ഇതിൻ്റെ ദൃശ്യങ്ങളും സമൂഹമാധ്യമത്തിൽ വൈറലാണ്. ഇനിയും കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിൽ നൂറ് കണക്കിന് പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

Also read: തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ നിന്ന് കേട്ട ആ നേർത്ത കുര; വെനസ്വേലയിൽ നായക്കുട്ടികളെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് രക്ഷാപ്രവർത്തകർ

എന്നാൽ ഇനി ഇതിൽ നിന്നും എത്ര പേരെ ജീവനോടെ പുറത്തെത്തിക്കാൻ സാധിക്കുമെന്ന ആശങ്കയിലാണ് അധികൃതർ. ഇനി ദിവസങ്ങൾ മുന്നോട്ട് നീങ്ങുമ്പോൾ മരണസംഖ്യ കുത്തനെ ഉയരാനുള്ള സാധ്യതയും ഉണ്ടെന്നാണ് വിലയിരുത്തലുകൾ. ഏകദേശം എണ്ണൂറോളം കെട്ടിടങ്ങൾ പൂർണമായും തകർന്നിട്ടുള്ളതായാണ് റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News