വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; നിര്‍ണായകമാവുക ആ രണ്ട് മൊഴികള്‍

afan

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ ഏറെ നിര്‍ണായകമാകുക പ്രതി അഫാന്റെയും മാതാവ് ഷമിയുടെയും മൊഴികള്‍. ചികിത്സയിലുള്ള ഷമിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍ അറിയിച്ച സാഹചര്യത്തില്‍ ഇരുവരുടെയും മൊഴിയെടുപ്പ് വേഗത്തിലാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. കൂട്ടക്കൊലയ്ക്ക് കാരണം കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത എന്നാണ് പോലീസിന്റെ നിഗമനം.

Also Read : ‘ഫര്‍സാനയുടെ സ്വര്‍ണം അഫാന്‍ പണയം വച്ചു, പെണ്‍സുഹൃത്ത് വിമര്‍ശനത്തിന് ഇരയാകാതിരിക്കാന്‍ അവളേയും കൊന്നു’; പൊലീസ് നിഗമനങ്ങള്‍ ഇങ്ങനെ

വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് പിന്നില്‍ സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നാണ് പൊലീസ് നിഗമനം. വെഞ്ഞാറമൂട് കൂട്ട കൊലപാതകം സാമ്പത്തിക പ്രതിസന്ധിയെന്ന നിഗമനത്തിലാണ് പൊലീസ്. കടക്കെണിയിലും കുടുംബത്തിന്റെ ആഡംബര ജീവിതം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Also Read : Also Read : വെഞ്ഞാറമൂട് കൂട്ടക്കൊല: ചുറ്റിക കൊണ്ടുള്ള ഇടിയില്‍ ഷമിയുടെ മുഖത്ത് മുറിവും പൊട്ടലും; പ്രതിയുടെ മാതാവിന്റെ മൊഴിയെടുക്കുന്നത് വൈകും

അഫാന്റെ പിതാവിന്റെ കടത്തിനപ്പുറം കുടുംബവും കടബാധ്യതയുണ്ടാക്കി. വരുമാനം നിലച്ചിട്ടും അഫാന്‍ ആഡംബര ജീവിതം തുടര്‍ന്നു. കൂടാതെ കടക്കാരുടെ ശല്യം നിത്യജീവിതത്തിന് തടസമായി മാറി. പിതാവിന്റെ ബാധ്യത തീര്‍ത്ത് നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിച്ചതും കൊലപാതകത്തിന് കാരണമായി.

ബുളളറ്റ് ഉള്ളപ്പോള്‍ അഫാന്‍ പുതിയ ബൈക്ക് വാങ്ങിയത് ബന്ധുക്കള്‍ എതിര്‍ത്തിരുന്നു. ഇതെല്ലാം കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് നിഗമനം. പ്രതി അഫാന്റെ പ്രാഥമിക മൊഴിയും ഇക്കാര്യങ്ങള്‍ സാധൂകരിക്കുന്നു. അഫാന്റെയും ഷെമിയുടെയും മൊഴിയെടുത്തതിന് ശേഷമായിരിക്കും പൊലീസ് അന്തിമ തീരുമാനത്തിലെത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News