‘റിലീസിന് മുമ്പ് ആ സിനിമ കണ്ടപ്പോൾ തലയിൽ കൈവച്ചുപോയി, മുരളി വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ഒട്ടുമിക്കതും സത്യമാണ്’: വേണു കുന്നപ്പിള്ളി

Murali Kunnumpurath video

‘സുമതി വളവ്’ അടക്കമുള്ള സിനിമകളിലൂടെ കോടികളുടെ നഷ്ടമാണ് തനിക്ക് ഉണ്ടായതെന്നും പറ്റിക്കപ്പെട്ടുവെന്നും അടുത്തിടെയാണ് വ്യവസായിയും നിർമാതാവുമായ മുരളി കുന്നുംപുറത്ത് വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. ‘നദികളിൽ സുന്ദരി യമുന’, ‘സുമതി വളവ്’ അടക്കമുള്ള സിനിമകളിലൂടെ ഏകദേശം ഒൻപത് കോടിയുടെ നഷ്ടമുണ്ടായെന്നും ഇനി മുൻപിലുള്ളത് ആത്മഹത്യയാണെന്നും ആയിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്. ഇപ്പോ‍ഴിതാ നിർമാതാവായ വേണു കുന്നപ്പിള്ളിയും ഇത് സംബന്ധിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്.

സിനിമയിലെ ചതിക്കുഴികൾ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് ആരംഭിക്കുന്നത്. ‘സുമതി വളവ്’ എന്ന സിനിമയുടെ പ്രൊഡ്യൂസറിന്റെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയാണ് ഈ കുറിപ്പെഴുതാൻ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം ആമുഖമായി കുറിച്ചു. ഈ സിനിമയുടെ കഥ ഏതാനും വർഷങ്ങൾക്കു മുന്നേ കേട്ടതാണെന്നും മുരളിയെ ദുബായിൽ വച്ച് കണ്ടപ്പോൾ സീരിയൽ നിലവാരത്തിലുള്ള കഥയുടെ പോരായ്മയെ പറ്റി സംസാരിക്കുകയും കഴിയുന്നതും ഈ സിനിമയുമായി മുന്നോട്ടുപോകരുതെന്ന് പറഞ്ഞിരുന്നതാണെന്നും അദ്ദേഹം കുറിച്ചു. അണിയറ പ്രവർത്തകരുടെ പ്രലോഭനങ്ങളിൽ വശംവദനായി അദ്ദേഹം പ്രോജക്റ്റുമായി മുന്നോട്ട് പോവുകയായിരുന്നു എന്നും അദ്ദേഹം എ‍ഴുതി.

ALSO READ: ‘സുമതി വളവ്’ കാരണം ഏഴു കോടി രൂപ നഷ്ടപ്പെട്ടു; സിനിമാരംഗത്തെ ചതികളെ പറ്റി നിർമാതാവ് മുരളി കുന്നുംപുറത്തിന്റെ വെളിപ്പെടുത്തൽ

ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ലെന്നും നൂറുകണക്കിന് നിർമിതാക്കൾ കുത്തുപാളയെടുത്ത് ആത്മഹത്യയുടെ വരമ്പത്തു കൂടി സഞ്ചരിക്കുന്നത് പച്ചയായ സത്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പലരും മാനനഷ്ടമോർത്താണ് ഇത് പുറത്തു പറയാത്തതെന്നും അദ്ദേഹം പറഞ്ഞു. ആത്മാർത്ഥത ലെവലേശമില്ലാത്ത ഒരു കൂട്ടം ആളുകൾ സിനിമാ മേഖലയിലുണ്ട്. വല്ലവരുടേയും പണം കൊണ്ട്, ആളായി അഹങ്കാരത്തിന്റെ അത്യുന്നതങ്ങളിൽ വിലസുന്നവരെ കാണണമെങ്കിൽ ഒരു സിനിമ എടുത്താൽ മതി.

സിനിമ തുടങ്ങുന്നതിനു മുന്നേ പറഞ്ഞ ബഡ്ജറ്റിന്റെ, ഇരട്ടിയോ അതിനു മുകളിലേക്കോ പോയാലും ഒരു കുലുക്കവുമില്ലാത്ത സിനിമാ പ്രവർത്തകരേയും ബജറ്റ് കൂടുന്നതനുസരിച്ച് പുതിയ പ്രൊഡ്യൂസർമാരെ ചേർത്തുകൊണ്ടിരിക്കുന്നവന്മാരേയും, സംവിധാനം പോയിട്ട്,ആർട്ടിസ്റ്റുകൾക്ക് കുട പിടിച്ചു കൊടുക്കാൻ പോലും യോഗ്യതയില്ലാത്തവൻമാരേയും ആജീവനാന്തം സിനിമയിൽ നിന്ന് അകറ്റിയില്ലെങ്കിൽ ഇതുപോലുളള ദുരന്തങ്ങൾ തുടർന്നുകൊണ്ടേയിരിക്കും, വേണു കുന്നപ്പിള്ളി കുറിച്ചു. സിനിമാ അസോസിയേഷനുകളുടെ തലപ്പത്തിരിക്കുന്ന സാറന്മാരുടെ കണ്ണ് തുറക്കുന്നത് എപ്പോഴാണാവോ എന്ന ചോദ്യം ഉയർത്തിക്കൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News