ഗുണ ചിത്രത്തിന്റെ ആദ്യ സംവിധായകന്‍ സിബി മലയില്‍ ആയിരുന്നു; പിന്മാറ്റത്തിന്റെ കാരണം വ്യക്തമാക്കി വേണു

മഞ്ഞുമ്മല്‍ ബോയ്സ് വന്‍ കളക്ഷന്‍ നേടി മുന്നേറുമ്പോള്‍ കമല്‍ഹാസന്റെ ചിത്രം ഗുണയും അതിലെ ചില ദൃശ്യങ്ങള്‍ പകര്‍ത്തിയ ഗുണ കേവും ചര്‍ച്ചയാകുന്നുണ്ട്. ഇപ്പോഴിതാ ഗുണ സിനിമയെ കുറിച്ച് വിവരിക്കുകയാണ് ക്യാമറാമാന്‍ വേണു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വേണു സിനിമയെ കുറിച്ച് പറഞ്ഞത്.

ഗുണ ചിത്രത്തിന്റെ ആദ്യത്തെ ഡയറക്ടര്‍ സിബി മലയില്‍ അയിരുന്നു. ഗുണയുടെ സ്‌ക്രിപ്റ്റ് എഴുതിയിരിക്കുന്നത് സാം ആണ്. സാമിന്റെ ഫ്രണ്ടാണ് സിബി മലയില്‍. സിബി മലയിലിന്റെ ഫ്രണ്ട് ആണ് ഞാന്‍. പക്ഷേ സിബിക്ക് അതില്‍ പെട്ടന്ന് താത്പര്യം ഇല്ലാതെയായി. കാരണം കമല്‍ഹാസന്‍ സംവിധാനം ചെയ്യുന്നതുപോലെയാണ് അതിന്റെ നീക്കം. അങ്ങനെ സിബി സിനിമയില്‍ നിന്നും പിന്മാറി. പിന്നീടാണ് സന്ദാനഭാരതി എന്നയാള്‍ വന്നത്. അദ്ദേഹത്തിനും ഡയറക്ടര്‍ എന്ന രീതിയില്‍ വലിയ ചുമതലകള്‍ ഉണ്ടായിരുന്നില്ല. എല്ലാം കമല്‍ഹാസ്സനായിരുന്നു ചെയ്തിരുന്നത്.

ഗുണകേവ്‌സിലെ ഷൂട്ടിംഗ് ലൊക്കേഷന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. സിനിമ ഗുണകേവില്‍ ഷൂട്ട് ചെയ്യുന്നതില്‍ ആദ്യമൊക്കെ എല്ലാവര്‍ക്കും എതിര്‍പ്പായിരുന്നു. കമല്‍ഹാസന്‍ ആ സ്ഥലത്ത് തന്നെ സിനിമ ചെയ്യാനുള്ള തീരുമാനത്തില്‍ ഉറച്ച് നിന്നു. ഗുണാ സിനിമയുടെ ലൊക്കേഷന്‍ കാണാന്‍ കമല്‍ഹാസനൊപ്പമാണ് അവിടെ എത്തുന്നത് എന്നും ക്യാമറാമാന് ഓക്കേ ആണെങ്കില്‍ ചെയ്യാമെന്ന് കമല്‍ഹാസന്‍ പറഞ്ഞതിനെ തുടര്‍ന്ന് താന്‍ ഓക്കേ പറയുകയായിരുന്നു. ലൊക്കേഷന്‍ കണ്ട് പ്രൊഡ്യൂസര്‍ വരെ ആദ്യം പിന്മാറിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Also Read : കേരള സര്‍വകലാശാല കലോത്സവം; എന്താണ് വിസി വിലക്കിയ ഇന്‍തിഫാദ ?

അവിടേക്ക് പോകാന്‍ താത്കാലിക വഴി ഉണ്ടാക്കുകയും ഷൂട്ടിങ്ങിനു ശേഷം പഴയത് പോലെ ആക്കുകയുമായിരുന്നു.ആദ്യം ഒരു കിലോ മീറ്ററോളം റോഡ് വെട്ടിയാണ് ചിത്രീകരണത്തിനാവശ്യമായ ക്യാമറയും ജനറേറ്റര്‍ അടക്കമുള്ള സാധനങ്ങളും അങ്ങോട്ടേക്ക് എത്തിച്ചത്. പക്ഷേ ഗുഹയിലേക്ക് ഇറങ്ങാന്‍ മാത്രം ഏകദേശം രണ്ടുരണ്ടര മണിക്കൂര്‍ എടുക്കുമായിരുന്നു.

തമിഴ്‌നാട് ഫോറസ്റ്റിന്റെ അനുമതിയോട് കൂടിയായിരുന്നു താത്കാലിക റോഡ് നിര്‍മിച്ചത്. നിരവധിയാളുകളുടെ സഹകരണം കൊണ്ടാണ് ഷൂട്ടിംഗ് പൂര്‍ത്തിയായത് എന്നും അദ്ദേഹം പറഞ്ഞു. ആ സിനിമയില്‍ താന്‍ റോപ്പിലൊന്നും തൂങ്ങി ഷൂട്ട് ചെയ്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.ഇന്നുള്ള അത്രയും സാങ്കേതികവിദ്യ അന്ന് ഇല്ലാത്തത് കൊണ്ട് തന്നെ അവിടെയുള്ള പലതും സിനിമയില്‍ കാണിക്കാനായില്ല എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News