ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ വിനോദസഞ്ചാരികളുമായി പോയ മുങ്ങിക്കപ്പല്‍ കാണാതായി

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ വിനോദസഞ്ചാരികളുമായി പോയ മുങ്ങിക്കപ്പല്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായി. ഓഷ്യന്‍ ഗേറ്റ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചെറു മുങ്ങിക്കപ്പലില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. യു.എസ്, കനേഡിയന്‍ നാവികസേനയും സ്വകാര്യ ഏജന്‍സികളും മുങ്ങിക്കപ്പലിനെ കണ്ടെത്താന്‍ ഊര്‍ജിതമായ ശ്രമം തുടരുകയാണ്.

Also Read-യുവാവിന്റെ കഴുത്തില്‍ കയര്‍കെട്ടി പട്ടിയെ പോലെ കുരയ്ക്കാന്‍ ആക്രോശം; വീഡിയോ, ഒടുവില്‍ അറസ്റ്റ് 

അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ സമുദ്രനിരപ്പില്‍ നിന്ന് 3800 മീറ്റര്‍ താഴ്ചയിലാണ് 1912ല്‍ തകര്‍ന്ന ടൈറ്റാനികിന്റെ അവശിഷ്ടങ്ങളുള്ളത്. ഇത് കാണാനാണ് മുങ്ങിക്കപ്പലില്‍ സഞ്ചാരികളെ കൊണ്ടുപോകാറുള്ളത്. രണ്ട് കോടി രൂപയോളമാണ് (2,50,000 ഡോളര്‍) ടൈറ്റാനിക് സന്ദര്‍ശനം ഉള്‍പ്പെടെയുള്ള എട്ട് ദിവസത്തെ സമുദ്ര സഞ്ചാരത്തിന് ഒരാളില്‍ നിന്ന് ഈടാക്കുന്നത്. ബ്രിട്ടീഷ് ശതകോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ് (58) കാണാതായ കപ്പലില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

Also Read- ‘രോഗം ബാധിച്ചിട്ട് 11 ദിവസം’; ആശുപത്രിയില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ച് രചനാ നാരായണന്‍കുട്ടി

72 മണിക്കൂര്‍ നേരത്തേക്കുള്ള ഓക്‌സിജന്‍ മുങ്ങിക്കപ്പലിലുണ്ടെന്ന് ടൂര്‍ കമ്പനി ഓഷ്യാനിക് ഗേറ്റ് അറിയിച്ചു. എയര്‍ക്രാഫ്റ്റുകളും മുങ്ങിക്കപ്പലുകളും സോണാര്‍ ഉപകരണങ്ങളും തെരച്ചലിന് ഉപയോഗിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News