മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആര്‍ ടി രവിവര്‍മ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ആര്‍ ടി രവിവര്‍മ അന്തരിച്ചു. 98 വയസ്സായിരുന്നു. അഗ്രികൾച്ചറൽ ജേർണലിസത്തിൽ അഗ്രഗണ്യനായിരുന്നു അദ്ദേഹം. കേന്ദ്ര കൃഷിവകുപ്പ് മുന്‍ ജോയിന്റ് ഡയറക്ടർ, കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ഇന്റന്‍സീവ് അഗ്രികള്‍ചര്‍ ജേണല്‍ എന്ന പ്രസിദ്ധീകരണത്തിന്റെയും കാര്‍ഷിക സര്‍വകലാശാല പ്രസിദ്ധീകരണ വിഭാഗത്തിന്റെയും എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. മലയാള മനോരമയുടെ ‘കര്‍ഷകശ്രീ’ മുന്‍ എഡിറ്റര്‍ ഇന്‍ ചാർജും 18 വര്‍ഷം ‘കര്‍ഷകശ്രീ’ മാസികയുടെ എഡിറ്റര്‍ ഇന്‍ ചാർജും ആയിരുന്നു.

ALSO READ: തോട്ടപ്പള്ളി സ്‌പിൽവേയിലെ മണൽ വാരൽ; സർക്കാർ അനുമതിക്കെതിരെയുള്ള പരാതി തള്ളി കോട്ടയം വിജിലൻസ്

തൃപ്പൂണിത്തുറയിലായിരുന്നു ജനനം. മഹാരാജാസ് കോളജ്, പുണെ അഗ്രികള്‍ചറല്‍ കോളജ്, അമേരിക്കയിലെ വിസ്‌കോന്‍സെന്‍ സര്‍വകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സംസ്ഥാന കൃഷി വകുപ്പ്, കേരള സര്‍വകലാശാല, കേരള കാര്‍ഷിക സര്‍വകലാശാല എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൃഷി ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്ന ലേഖനങ്ങളും പുസ്തകങ്ങളും രവിവര്‍മ ‘സീരി’ എന്ന തൂലികാനാമത്തില്‍ എഴുതിയിരുന്നു.

ALSO READ: പതിമൂന്ന്‌ രാജ്യങ്ങളിലേക്ക് സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സഹായം

അവസാനനാളുകളിലും കാർഷിക പത്രപ്രവർത്തനത്തോടുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധത അചഞ്ചലമായിരുന്നു. കാർഷിക, പത്രപ്രവർത്തന മേഖലകളിൽ സേവനമനുഷ്ഠിച്ച ജീവിതത്തിന് അന്ത്യംകുറിച്ച് പാറമേക്കാവ് ശാന്തിഘട്ടിൽ അദ്ദേഹത്തിൻ്റെ സംസ്‌കാരം നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here