ആ രംഗങ്ങൾ നീക്കിയാൽ ‘മാനുഷി’ക്ക് പ്രദർശനാനുമതി നൽകാമെന്ന് വെട്രിമാരനോട് മദ്രാസ് ഹൈക്കോടതി

വെട്രിമാരൻ നിർമിക്കുന്ന തമിഴ് ചിത്രം ‘മാനുഷി’യുടെ പ്രദർശനാനുമതി നിരോധിച്ച സെൻസർ ബോർഡ് നടപടിക്കെതിരെ സംവിധായകൻ വെട്രിമാരൻ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തീർപ്പാക്കി. ആക്ഷേപകരമായ ഉള്ളടക്കം വ്യക്തമാക്കാതെ മാനുഷിക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ സിബിഎഫ്‌സി വിസമ്മദിച്ചിരുന്നു. ഇതിനെതിരെയാണ് വെട്രിമാരൻ ഹർജി നൽകിയത്.
കോടതിയുടെ മുൻ ഉത്തരവ് പ്രകാരം റിവ്യൂ ബോർഡ് സിനിമ വീണ്ടും കണ്ടത്തിന്റെ അടിസ്ഥാനത്തിൽ സിനിമയിലെ ചില ഭാഗങ്ങളുടെ വിശദാംശങ്ങൾ നൽകിയിട്ടുണ്ടെന്നും അവയോട് എതിർപ്പുണ്ടെന്നും ജസ്റ്റിസ് എൻ ആനന്ദ് വെങ്കിടേഷിനെ സിബിഎഫ്‌സി അറിയിച്ചിരുന്നു. ആക്ഷേപകരമായ ഉള്ളടക്കം നീക്കം ചെയ്തതിന് ശേഷം സിനിമ വീണ്ടും സമർപ്പിക്കുകയാണെങ്കിൽ സർട്ടിഫിക്കറ്റ് നൽകുന്നത് പരിഗണിക്കാൻ തയ്യാറാണെന്നും ബോർഡ് കോടതിയെ അറിയിച്ചു. പരാമർശിച്ച ഉള്ളടക്കം നീക്കം ചെയ്യാൻ തയാറാണെന്ന് വെട്രിമാരനും കോടതിയിൽ അറിയിച്ചു.

ALSO READ: ‘താൽപ്പര്യമില്ലാത്തവർ കാണേണ്ട’; തഗ് ലൈഫ് കര്‍ണാടകയില്‍ പ്രദർശിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി

2024 സെപ്റ്റംബർ 11 നാണ് മാനുഷിയുടെ സർട്ടിഫിക്കേഷനുവേണ്ടി സിബിഎഫ്സിക്ക് സംവിധായകൻ ചിത്രം സമർപ്പിക്കുന്നത്. എന്നാൽ സിനിമ റിവ്യൂ ചെയ്തതിന് ശേഷം തന്റെ ഭാ​ഗം കേൾക്കാതെ സിബിഎഫ്‌സി റീജിയണൽ ഓഫീസർ സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നിഷേധിച്ചുവെന്ന് വെട്രിമാരൻ പറഞ്ഞു. തുടർന്ന് ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചു.

ALSO READ: ‘ആ ചിത്രം ഇറങ്ങിയിട്ടേ ഇനി അഭിനയിക്കുകയോ സംവിധാനം ചെയ്യുകയോ ചെയ്യൂ’; ശക്തമായ നിലപാടെടുത്ത് ​ഗൗതം മേനോൻ

സംസ്ഥാനത്തിന്റെ അഖണ്ഡതയ്ക്ക് എതിരാണെന്നും, ഒരു പ്രത്യേക സമുദായത്തെ അവഹേളിക്കുന്നതാണെന്നും, സർക്കാരിന്റെ നയങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി റിവൈസിംഗ് കമ്മിറ്റിയും സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകരുതെന്ന് ശുപാർശ ചെയ്തിരുന്നു.
തീവ്രവാദ കുറ്റം ചുമത്തപ്പെട്ട ഒരു സ്ത്രീയുടെ കഥയാണ് ‘മാനുഷി’ പറയുന്നത്. ഗോപി നൈനാർ ആണ് ചിത്രത്തിന്റെ സംവിധായകൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist