വിശ്വഹിന്ദു പരിഷത്തിന്റെ ജലാഭിഷേക യാത്രക്ക് ഉപാധികളോടെ അനുമതി

വിശ്വഹിന്ദു പരിഷത്ത് ഹരിയാനയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന യാത്രക്ക് ഉപാധികളോടെ അനുമതി നൽകി. ജലാഭിഷേക യാത്രക്ക് മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് അനുമതി നൽകിയത്. ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയ 150 പേർക്ക് ആണ് ജലാഭിഷേക യാത്രക്ക് അനുമതി ലഭിച്ചത്. വിവിധ ഗ്രൂപ്പുകളായി പൊലീസ് സുരക്ഷയോടെ ഇവർ മൂന്ന് ക്ഷേത്രങ്ങളും സന്ദർശിക്കും.

also read:സംസ്ഥാനത്ത് ഇന്ന് ചൂട് കൂടും; ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്

അതേസമയം കഴിഞ്ഞ മാസം നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നൂഹില്‍ കനത്ത നിയന്ത്രങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാൽ ജില്ലാ ഭരണ കൂടത്തിന്‍റെ നിര്‍ദ്ദേശം തള്ളിയ വിശ്വഹിന്ദു പരിഷത്ത് മുന്‍ നിശ്ചയിച്ച പോലെ തന്നെ യാത്ര നടത്തുമെന്ന് വ്യക്തമാക്കുകയായിരുന്നു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ 1,900 പൊലീസുകാരെയും 24 കമ്പനി അര്‍ദ്ധസൈനിക വിഭാഗത്തെയും ഹരിയാനയില്‍ വിന്യസിച്ചു.ഹരിയാന അതിര്‍ത്തികളിലും ചെക്ക് പോയിന്റുകളിലും വൻ പൊലീസ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. നുഹ് മേവാത്തിലേക്ക് പോകുന്ന വാഹനങ്ങളും സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്.

also read:നമ്മുടെ അടുത്ത തലമുറയിലെ അടിപൊളി ഇടിക്കാരാണ് പെപ്പെയും ഷെയ്നും നീരജുമൊക്കെ: ബാബു ആന്റണി

ഇവിടെ സെപ്തംബര്‍ 3 മുതല്‍ നടക്കാനിരിക്കുന്ന G20 ഷെര്‍പ്പ ഗ്രൂപ്പ് മീറ്റിംഗും കണക്കിലെടുത്ത് സുരക്ഷാ സേനയെ ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് വിശ്വഹിന്ദു പരിഷത്ത് ശോഭായാത്രയ്ക്ക് ആഹ്വാനം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here