താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ നിയമിക്കേണ്ടത്‌ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്നാകണമെന്ന ഹൈക്കോടതി വിധി ഫെഡറല്‍ തത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നത്: എസ്. എഫ്. ഐ

sfi

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ നിയമിക്കേണ്ടത്‌ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്നാകണമെന്ന ഹൈക്കോടതി വിധി ഫെഡറല്‍ തത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് എസ്. എഫ്. ഐ. കേരള സാങ്കേതിക സര്‍വ്വകലാശാല, ഡിജിറ്റല്‍ സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ കേരള സര്‍ക്കാര്‍ പാനലിനെ തള്ളിക്കളഞ്ഞുകൊണ്ട്‌ താൽക്കാലിക വി. സി നിയമനം നടത്തിയ മുന്‍ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്റെ നടപടിയെ കേരള ഹൈക്കോടതി തള്ളിക്കളഞ്ഞിരിക്കുകയാണ്.

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ നിയമിക്കേണ്ടത്‌ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്നാകണമെന്ന ഹൈക്കോടതി വിധി ഫെഡറല്‍ തത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതും ഉന്നത വിദ്യാഭ്യാസ മേഖലയെ കേന്ദ്രീയവൽക്കരിക്കാനും കാവിവൽക്കരിക്കാനുമുള്ള മുൻ ഗവർണറുടെ നീക്കത്തിന് തിരിച്ചടി നൽകുന്നതുമാണ്.

ALSO READ: സാങ്കേതിക സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് യോഗം നിയമവിരുദ്ധമെന്ന് ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍

ഫെഡറല്‍ തത്വങ്ങളെ ലംഘിച്ചുകൊണ്ട്‌ സര്‍വ്വകലാശാലകളില്‍ കാവിവല്‍ക്കരണം നടത്താൻ കേരള ഗവർണർ തുനിഞ്ഞിറങ്ങിയ സാഹചര്യത്തിൽ എസ്. എഫ്. ഐ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. അത്തരം സമര പോരാട്ടങ്ങളുടെ ഭാഗമായി എസ്. എഫ്. ഐ മുന്നോട്ടു വച്ച മുദ്രാവാക്യങ്ങൾ ശരിവെയ്ക്കുന്നതും, രാജ്യത്തെ സർവ്വകലാശാലകളിൽ ഗവര്‍ണര്‍മാരെ ഉപയോഗിച്ച്‌ രാഷ്‌ട്രീയ താല്‍പര്യം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ബിജെപി സര്‍ക്കാരിനുള്ള ശക്തമായ താക്കീത്‌ കൂടിയാണ്‌ ഈ വിധി.

ഈ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ അനധികൃത നിയമനം സ്വീകരിച്ച് സർവ്വകലാശാല വി. സി തസ്തികയിൽ തുടരുന്ന ഡിജിറ്റൽ – സാങ്കേതിക സര്‍വ്വകലാശാല വിസിമാർ അടിയന്തരമായി രാജിവെയ്ക്കണമെന്ന് എസ്. എഫ്. ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, സെക്രട്ടറി പി. എസ് സഞ്ജീവ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News