
എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ ലക്ഷ്യമിട്ട് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്റെ രൂക്ഷവിമർശനം. നിങ്ങളാണ് എല്ലാമെന്ന് കരുതരുതെന്നും, എല്ലാം മന്നത്തിന്റെ സംഭാവനയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ഞാനാണ് ജനറൽ സെക്രട്ടറി ഇന്നയാൾ വരരുത് വരണം എന്ന് തീരുമാനിക്കാൻ തനിക്ക് അധികാരമുണ്ടെന്നുള്ള ചിന്ത മാറ്റണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഡൽഹിയിൽ മന്നം ഇന്റർനാഷണൽ സെന്ററിൽ സ്ഥാപിച്ച മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനവും മന്നത്ത് പത്മനാഭന്റെ പ്രതിമയുടെ അനാച്ഛാദവും നിർവഹിച്ച് സംസാരിക്കുകയായിരുന്ന ഉപരാഷ്ട്രപതി.
അതേസമയം, സുകുമാരൻ നായർക്കെതിരെ ഒളിയമ്പുമായി ബിജെപി എംപി സുരേഷ് ഗോപിയും രംഗത്ത് വന്നിട്ടുണ്ട്. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.
ഒന്നുകിൽ ഇരിക്കുന്നവർ ശുദ്ധീകരിക്കും. അല്ലെങ്കിൽ സ്വയം ശുദ്ധീകരിക്കപ്പെടും. തിരഞ്ഞെടുപ്പിന് ശേഷം വലിയ മാറ്റങ്ങൾ കണ്ട് തുടങ്ങിയിട്ടുണ്ട്. ബദൽ മാർഗങ്ങളും ഉയർന്ന് വരട്ടെയെന്ന് സുരേഷ് ഗോപി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

