കേരളം കൈവരിച്ച നേട്ടങ്ങൾ രാജ്യത്തിന് അഭിമാനം; താനും അതിൻ്റെ ഗുണഭോക്താവ്: ഉപരാഷ്ട്രപതി

കേരളം രാജ്യത്തിന് അഭിമാനമാണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. കേരള നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി. വിവിധ മേഖലകളിൽ കേരളം മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. പ്രധാനമായും ആരോഗ്യ- വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. താനും അതിന്റെ ഗുണഭോക്താവാണ് എന്നും ഉപരാഷ്ട്രപതി പറഞ്ഞു.കേരളം പല മേഖലകളിലും മുന്നിലാണ്. ഉൾകൊള്ളേണ്ട് രാജ്യം ഉൾക്കൊള്ളണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രാഷ്ട്രീയ കണ്ണുകൾ കൊണ്ടു എല്ലാ വിഷയങ്ങളെയും കാണരുത്. ചില വിഷയങ്ങൾ രാഷ്ട്രീയ കണ്ണട മാറ്റിവച്ച് കാണണം. രാഷ്ട്രത്തെ ബാധിക്കുന്ന വിഷയങ്ങളുണ്ടാകും എന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.

ഇഎംഎസ് ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിച്ചു. ചട്ടമ്പി സ്വാമികൾ, ശ്രീനാരായണ ഗുരു, ചാവറയച്ചൻ , വക്കം അബ്ദുൾ ഖാദർ മൗലവി, ചിത്തിര തിരുനാൾ ബാലരാമവർമ എന്നിവർ ഒരുപാട് മാറ്റം കൊണ്ടുവന്നു.
കെ.ആർ. നാരായണൻ പറഞ്ഞ വാക്കുക്കളെ എന്നും ഓർക്കണം എന്നും ഉപരാഷ്ട്രപതി പറഞ്ഞു.

ഓരോ സമയവും നിയമ നിർമ്മാണ സഭയ്ക്ക് വെല്ലുവിളിയാണ്.പാർലമെന്ററി പ്രവർത്തനം സാങ്കേതിക ജോലി അല്ല എന്നും ഉപരാഷ്ട്രപതി പറഞ്ഞു. ജനാധിപത്യം ഫലവത്താകണമെങ്കിൽ കൂടുതൽ അഭിപ്രായങ്ങൾ ഉൾക്കൊള്ളണം.പ്രതിപക്ഷത്തെയും കേൾക്കണം എന്നും ഉപരാഷ്ട്രപതി പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകൾക്ക് കേരള നിയമസഭ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിപ്ലകരമായ പല നിയമ നിർമ്മാണങ്ങൾക്കും കേരള നിയമസഭ വേദിയായി.നിയമസഭ പാസാക്കിയ പല ബില്ലുകളും അന്തിമ അനുമതി ലഭിക്കാതെ പോകുന്നതും വിസ്മരിക്കാൻ സാധിക്കില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂടി ഉൾപ്പെട്ട വേദിയിൽ മുഖ്യമന്ത്രി പറഞ്ഞു. രാ ജ്യത്തിൻ്റെ ഫെഡറലിസം സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News