
ഉപരാഷ്ട്രപതിയായിരുന്ന ജഗദീപ് ധൻഖറിന്റെ രാജിക്ക് പിന്നാലെ അടുത്ത ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. നിയമപരമായി അടുത്ത രാഷ്ട്രപതിയെ ഉടന്‍ തെരഞ്ഞെടുക്കേണ്ടതുണ്ട്.
ഉപരാഷ്ട്രപതി ധന്‍കര്‍ ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചൊവ്വാഴ്ചയാണ് രാജിവച്ചത്. ഇതോടെ രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന ഭരണഘടനാ പദവി ഒഴിഞ്ഞുകിടക്കുകയാണ്. പാര്‍ലമെന്റ് സമ്മേളം നടക്കുന്നതിനാല്‍ നിലവില്‍ രാജ്യസഭാ അധ്യക്ഷനായ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ഹരിവംശ് ആണ് പദവി നിര്‍വഹിക്കുന്നത്.
Read Also: ഉപരാഷ്ട്രപതിയുടെ രാജി; കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി
2022 ഓഗസ്റ്റിലാണ് ജഗ്ദീപ് ധന്‍കര്‍ രാജ്യത്തിന്റെ 14-ാമത് ഉപരാഷ്ട്രപതിയായി ചുമതലയേറ്റത്. ബംഗാള്‍ മുന്‍ ഗവര്‍ണറായിരുന്നു. രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശിയായ ജഗ്ദീപ് ധന്‍കര്‍ മുന്‍ കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
Read Also: ബിഹാറില്‍ വോട്ടര്‍പട്ടികയിൽ നിന്ന് പുറത്തായത് അരക്കോടിയിലേറെ പേര്‍
അചഞ്ചലമായ പിന്തുണയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതിന് ജഗ്ദീപ് ധന്‍കര്‍ നന്ദി അറിയിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ പിന്തുണ വിലമതിക്കാനാകാത്തത് ആണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

