പാകിസ്ഥാനെതിരായ വിജയം; നൃത്തം ചെയ്ത് ആഘോഷിക്കരുതെന്ന് താലിബാന്‍

ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനെതിരെ വിജയം നേടുന്നത്. ക‍ഴിഞ്ഞ ദിവസം ചെന്നെയില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാനെ 8 വിക്കറ്റിനാണ് അഫ്ഗാന്‍ തകര്‍ത്തത്.  വലിയ പ്രശ്നങ്ങളിലൂടെ പോകുന്ന അഫ്ഗാന്‍ ജനതയ്ക്ക് തങ്ങളുടെ ടീം നേടിയ വിജയം വലിയ ആശ്വാസമാണ് നല്‍കുന്നത്.

എന്നാല്‍ ചരിത്ര  വിജയം ആഘോഷിക്കുന്നതിന് നിയന്ത്രണങ്ങളുമായി അഫ്ഗാനിസ്ഥാന്‍ രംഗത്തെത്തി. ആഘോഷിക്കുന്നവര്‍ നൃത്തം ചെയ്യരുതെന്നാണ് നിര്‍ദേശം. നൃത്തം ചെയ്യുന്നവരോട് താലിബാന്‍ രൂക്ഷമായിട്ടാണ് പെരുമാറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ALSO READ: ട്രെയിന്‍ തട്ടി ഭിന്നശേഷിക്കാരായ മൂന്ന് കുട്ടിക‍ള്‍ക്ക് ദാരുണാന്ത്യം: സംഭവം ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ

അതേസമയം  എം എ ചിദംബരം സ്റ്റേഡിയത്തില്‍  ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സാണ് നേടിയത്. 74 റണ്‍സ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമായിരുന്നു ടോപ് സ്‌കോറര്‍. അബ്ദുള്ള ഷെഫീഖ് (58) തിളങ്ങി. ഷദാബ് ഖാന്‍ (40), ഇഫ്തിഖര്‍ അഹമ്മദ് (40) എന്നിവരുടെ സംഭാവന നിര്‍ണായകമായി. നൂര്‍ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തിരുന്നു.

മറുപടി ബാറ്റിംഗില്‍ അഫ്ഗാനിസ്ഥാന്‍ 49 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. അഫ്ഗാനിസ്ഥാന്‍ 49 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇബ്രാഹി സദ്രാന്‍ (87), റഹ്‌മാനുള്ള ഗുര്‍ബാസ് (65), റഹ്‌മത്ത് ഷാ (77), ഹഷ്മതുള്ള ഷഹീദി (48) എന്നിവരുടെ ഇന്നിംഗ്സുകളാണ് അഫ്ഗാനെ വിജയത്തിലേക്ക് നയിച്ചത്.

ALSO READ: ഗുജറാത്തില്‍ നൃത്തം ചെയ്യുന്നതിനിടെ പത്ത് പേര്‍ മരിച്ച സംഭവം: കാരണം വിശദീകരിച്ച് ആരോഗ്യവിദഗ്ധന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News