ഒടുവിൽ വിജയം; ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ

തുടർച്ചയായുള്ള പരാജയങ്ങൾക്ക് വിരാമമിട്ട് ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് ആറു വിക്കറ്റുകളുടെ വിജയം. ബിർമിംഗ്ഹാമിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ 258 റൺസിന് പുറത്താക്കിയ ഇന്ത്യ 46ആം ഓവറിൽ ലക്ഷ്യത്തിലെത്തി. തുടർച്ചയായ ഏഴു മത്സരങ്ങളിൽ ജയമറിയാതെ തളർന്ന ഇന്ത്യൻ ടീമിന് ഒരു ആശ്വാസം കൂടിയാണ് ജയം. അയർലണ്ടിനെതിരായ രണ്ടു ടി 20 മത്സരങ്ങളും തോറ്റ ഇന്ത്യ , പിന്നാലെ ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളുടെ ടി 20 പരമ്പരയിൽ മഴ മൂലം ഉപേക്ഷിക്കപ്പെട്ട ആദ്യ മത്സരമൊഴികെ ഉള്ള എല്ലാ മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു.

ഇന്ന് രാവിലെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ഇന്ത്യൻ ബൗളെർമാർക്കു മുന്നിൽ വിയർത്തു. ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചു വന്ന ബുംറ ഒൻപത് ഓവറുകളിൽ 31 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയപ്പോൾ അക്സർ പട്ടേൽ നാല് വിക്കറ്റുകളും , പ്രസിദ്ധ കൃഷ്ണയും ഗുർണൂർ ബ്രാറും രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി. അർധസെഞ്ചുറികൾ നേടിയ ജോ റൂട്ടും ലിയാം ഡോസണും ആണ് ഇംഗ്ലണ്ടിനെ 250 കടത്തിയത്.

Also Read:തിരിച്ചുവരവിൽ റെക്കോർഡ് കുറിച്ച് ബുംറ; പിന്നിലാക്കിയത് അഗർക്കറിനെ

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശർമ്മയേയും വിരാട് കൊഹ്‍ലിയെയും വേഗത്തിൽ നഷ്ടപ്പെട്ടു. എന്നാൽ നായകൻ ശുഭമ ഗില്ലും (80) ശ്രേയസ് അയ്യരും (35) ടീമിനെ തകർച്ചയിൽ നിന്നും രക്ഷിച്ചു. പിന്നാലെ എത്തിയ വാഷിംഗ്‌ടൺ സുന്ദറും അക്സർ പട്ടേലും പുറത്താകാതെ അർദ്ധസെഞ്ചുറികൾ നേടി ടീമിനെ വിജയത്തിലെത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News