
റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിൽ അജിത്തിന്റെ ഏറ്റവും പുതിയ ചിത്രം വിടാമുയര്‍ച്ചി ഓണ്‍ലൈനിലെത്തി. ചിത്രത്തിൻ്റെ വ്യാജപതിപ്പാണ് പ്രചരിക്കുന്നത്. ഹൈ ക്വാളിറ്റി പതിപ്പ് പ്രചരിപ്പിക്കുകയാണ് ക്രിമിനലുകൾ.
1080p, 720p, 480p, എച്ച്ഡി റെസല്യൂഷനുകളിലുള്ള ചിത്രത്തിന്റെ പൂര്‍ണ രൂപമാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയര്‍ച്ചി ഹിറ്റ് ചിത്രം മങ്കാത്തയ്ക്ക് ശേഷം അജിത്തും അര്‍ജുനും തൃഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇന്നാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തത്.
നിരവധി വൈബ്‌സൈറ്റുകളില്‍ ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നുണ്ട്. ഇത് സിനിമയുടെ കളക്ഷനെ തന്നെ ബാധിക്കുമെന്നും ഉടന്‍ നടപടിയെടുക്കണമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. വിടാമുയര്‍ച്ചി നാല് ഘട്ടങ്ങളിലായാണ് ഉണ്ടാകുകയെന്ന് സംവിധായകന്‍ മഗിഴ് തിരുമേനി സൂചിപ്പിച്ചിരുന്നു. വിടാമുയര്‍ച്ചിക്ക് 12, ഒമ്പത്, ആറ് വര്‍ഷങ്ങള്‍ പിന്നിലെ സംഭവങ്ങള്‍ പ്രമേയമായി ഉണ്ടാകും. വര്‍ത്തമാനകാലത്തെ കഥയും അജിത്ത് ചിത്രത്തിന്റെ പ്രമേയമായിട്ടുണ്ടാകുമെന്ന് മഗിഴ് തിരുമേനി പറഞ്ഞിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here