എക്‌സിൽ വീഡിയോ കോൾ സൗകര്യവും; പുതിയ പ്രഖ്യാപനവുമായി സി ഇ ഒ

മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റായ എക്‌സിൽ പുതിയ ഒരു അപ്ഡേറ്റ് കൂടി വരുന്നു. വീഡിയോ കോൾ ചെയ്യാനുള്ള സൗകര്യവും എക്‌സിൽ ലഭ്യമാകുമെന്ന് സി ഇ ഒ ലിൻഡ യാക്കാരിനോ സ്ഥിരീകരിച്ചു. ഫോൺ നമ്പറുകൾ പങ്കിടാതെ തന്നെ പ്ലാറ്റ്ഫോമിൽ വീഡിയോ കോളുകൾ ലഭ്യമാകും. അധികം വൈകാതെ തന്നെ ഈ ഫീച്ചർ എക്‌സിൽ വരും. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല.

also read: കോൺഗ്രസിൽ നിന്ന് രാജിവെച്ച് എൽഡിഎഫ് സ്ഥാനാർത്ഥിയായി, പി മനോജിന് ഉജ്ജ്വല വിജയം

ഒരു അഭിമുഖത്തിലാണ് ലിൻഡ ഇക്കാര്യം വെളിപ്പെടുത്തിയത്. എക്‌സിലെ പുതിയ സബ്‌സക്രിപ്ഷൻ നിരക്കുകൾ, പേയ്‌മെന്റുകൾ തുടങ്ങി എക്‌സിന്റെ മറ്റ് ഫീച്ചറുകളെക്കുറിച്ചും ലിൻഡ സംസാരിച്ചിരുന്നു.  പിന്നാലെ എക്സ് ഡിസൈനർ ആൻഡ്രിയ കോൺവേ എക്സില്‍ പങ്കുവെച്ച പോസ്റ്റും  വീഡിയോ കോൾ ഫീച്ചറിനെ സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തുന്നത്.

also read: ഇൻസ്‌റ്റഗ്രാമിൽ നിന്ന് ഏറ്റവുമധികം വരുമാനം നേടുന്ന സെലിബ്രിറ്റി; മൂന്നാംതവണയും റെക്കോർഡ് നിലനിർത്തി റൊണാൾഡോ

അതേസമയം കഴിഞ്ഞ വർഷം ട്വിറ്റർ ഏറ്റെടുത്ത ശേഷം മസ്‌ക് നടത്തുന്ന ഏറ്റവും വലിയ പരിഷ്‌കാരമായിരുന്നു ട്വിറ്ററിന്റെ റീബ്രാൻഡിങ്. എക്‌സ് എന്ന് പേരും നീലക്കിളിയുടെ ലോഗോയും മസ്‌ക് മാറ്റിയിരുന്നു. വമ്പൻ മാറ്റങ്ങൾ വരുമെന്ന മസ്‌കിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് വീഡിയോ കോൾ സൗകര്യവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News