മണ്ണന്തല കൊലപാതകം: കാരണം യുവതിയുടെ വീഡിയോക്കോൾ: പ്രതിയുടെ മൊഴി

Munnanthala Murder

മണ്ണന്തലയിലെ സ്വകാര്യ അപ്പാർട്ടുമെന്റിൽ യുവതിയെ സഹോദരനും സുഹൃത്തും ചേർന്ന്‌ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി സഹോദരിയെ കൊലപ്പെടുത്താനാണ് അപ്പാർട്ട്മെൻ്റ് വാടകയ്ക്കെടുത്തത് എന്നാണ് പ്രതിയുടെ മൊഴി.

മറ്റൊരു യുവാവുമായി നിരന്തരമായ വീഡിയോക്കോളാണ് കൊലയ്ക്ക് കാരണമെന്നും പ്രതി പറഞ്ഞു. വീഡിയോ കോൾ മൂലമാണ് ഭർത്താവുമായി പിണങ്ങാൻ കാരണമെന്ന് സഹോദരൻ പലതവണ പറഞ്ഞു. എന്നാൽ യുവതി കേൾക്കാൻ തയ്യാറായിരുന്നില്ല. താമസിച്ച വീട്ടിൽ വച്ച് കൊല്ലാനായിരുന്നു ആദ്യത്തെ പ്ലാൻ അടുത്ത് വീടുള്ളതിനാൽ അവിടെ നടക്കില്ല എന്ന ബോധ്യം ഉള്ളതുകൊണ്ടാണ് അപ്പാർട്ട്മെൻറ് എടുത്തത് എന്നാണ് മൊഴി.

Also Read: ദില്ലിയിൽ വാഹനത്തിലെ മുൻസീറ്റിനെച്ചൊല്ലി തർക്കം; പിതാവിനെ മകൻ വെടിവെച്ചുകൊന്നു

കൊല്ലപ്പെട്ട ഷെഹീനയുടെ സഹോദരൻ ഷംഷാദ് സുഹൃത്ത് വിശാഖ് എന്നിവരെയാണ് അപ്പാർട്ട്മെൻ്റിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ശനിയാഴ്‌ചയാണ്‌ നന്നാട്ടുകാവ് പന്തലക്കോട് വാഴോട്ടുപൊയ്ക തിരുവോണം വീട്ടിൽ ഷഫീനയെ (33) സഹോദരൻ ഷംഷാദ്‌ ക്രൂരമായി അടിച്ചുകൊന്നത്‌.

മർദനത്തിൽ വാരിയെല്ലുകൾ തകരുകയും കൈത്തണ്ടകൾ ഒടിയുകയും ചെയ്‌തു. തുടകളിൽനിന്ന്‌ മാംസം കടിച്ചെടുത്തിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന ഷഫീനയെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകാൻ ശ്രമിച്ച മാതാപിതാക്കളെ തടയുകയും ചെയ്തു. ആശുപത്രിയിലെത്തിച്ച ആംബുലൻസ്‌ ഡ്രൈവർ പൊലീസിൽ അറിയിച്ചതോടെയാണ്‌ പ്രതി പിടിയിലാകുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News