ജീവനുള്ള മീനിന്റെ കണ്ണ് ചൂഴ്‌ന്നെടുത്ത് ഞണ്ട്; പത്ത് ലക്ഷത്തിലധികം പേര്‍ കണ്ട വീഡിയോ

ജീവനുള്ള മീനിന്റെ കണ്ണ് ചൂഴ്‌ന്നെടുക്കുന്ന ഞണ്ടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. പാറക്കൂട്ടങ്ങള്‍ക്കിടയില്‍ പതുങ്ങിയിരുന്ന ഞണ്ട് സമീപത്ത് എത്തിയ മീനിനെ പിടികൂടുകയായിരുന്നു. പാറയുടെ നിറത്തില്‍ തന്നെ ആയതുകൊണ്ട് പെട്ടെന്ന് ഞണ്ടിനെ തിരിച്ചറിയാന്‍ പറ്റില്ല.

Also Read- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി

‘സ്‌കേറി അണ്ടര്‍വാട്ടര്‍’ എന്ന ട്വിറ്റര്‍ പേജാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പാറയ്ക്ക് സമീപം നിലയുറച്ചിരിക്കുന്ന ഞണ്ടിന്റെ കൈകളില്‍ മീനിനെ കാണാം. ഞൊടിയിടയില്‍ മീനിന്റെ കണ്ണിലേക്ക് ഒറ്റ കുത്ത്. മീന്‍ ചത്തെന്ന് ഉറപ്പായതോടെ അതിനെ ഭക്ഷിക്കാന്‍ തുടങ്ങി.

Also Read- ‘മറുനാടനെതിരെ ഇതുവരെ ഹെല്‍പ് ഡെസ്‌കില്‍ സമീപിച്ചത് സ്ത്രീകള്‍ ഉള്‍പ്പെടെ 65 പേര്‍; കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സകല കോടതിയിലും കയറ്റും’: പി. വി അന്‍വര്‍

വലിയ ആക്രമണമൊന്നുമില്ലാതെ സിമ്പിളായി കാര്യം സാധിച്ചെന്നാണ് വീഡിയോ കണ്ടവര്‍ പറയുന്നത്. ഞണ്ട് മീന്‍ തിന്നുമെന്നത് താന്‍ ഇപ്പോഴാണ് അറിയുന്നതെന്ന് ചിലര്‍ കമന്റിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here