
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയെ കാണുന്നതെ എങ്ങനെയാണെന്ന് അറിയാമോ? ദിവസത്തില്‍ 16 തവണയാണ് ബഹിരാകാശനിലയം ഭൂമിയെ വലം വെക്കുന്നത്. ബഹിരാകാശ നിലയത്തിൽ നിന്നുള്ള കാഴ്ചകൾ പങ്കുവെച്ചിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ.
What if your window had a view of the Earth? 🌍
— NASA's Johnson Space Center (@NASA_Johnson) June 4, 2025
Take a peek out the International @Space_Station cupola. No big deal, just orbiting our home planet 16 times a day. Glowing gold desserts and blue oceans pass by surrounded by the station in view. #WorldViewWednesday pic.twitter.com/FnfOPHvrNb
“ദിവസത്തിൽ 16 തവണ നമ്മുടെ ഗൃഹത്തെ ചുറ്റുന്നു. തിളക്കമുള്ള സ്വര്‍ണ്ണ മരുഭൂമികളും നീല സമുദ്രങ്ങളും കാണാം. ഇതാണ് ബഹിരാകാശ നിലയത്തിൽ നിന്നുള്ള ദൃശ്യങ്ങൾ”. വീഡിയോ പങ്കുവെച്ചുകൊണ്ട് നാസ സമൂഹ മാധ്യമത്തിൽ കുറിച്ചു.
Also Read: ജപ്പാന്റെ റെസിലിയൻസ് ലൂണാർ ലാൻഡർ ദൗത്യം പരാജയപ്പെട്ടു
ആകാശകപ്പൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് 357 അടി നീളവും 240 അടി വീതിയും 89 അടി ഉയരവുമുണ്ട്. ഭൂമിയിൽനിന്ന് ഏതാണ്ട് 400 കിലോമീറ്റർ ഉയരത്തിൽ മണിക്കൂറിൽ ഏതാണ്ട് 27,000 കിലോമീറ്റർ വേഗത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം സഞ്ചരിക്കുന്നത്.
ജൂണ്‍ 10-ന് ഇന്ത്യക്കാരനായ ശുഭാന്‍ഷു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയിത്തിൽ എത്തും. നിലയത്തില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ആദ്യത്തെ ഇന്ത്യക്കാരനായിരിക്കും ശുഭാന്‍ഷു ശുക്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here