ടോയ്‌ലറ്റിൽ ഇരുന്ന് കൊണ്ട് ഗുജറാത്ത് ഹൈക്കോടതിയുടെ ഹിയറിങ്ങിൽ പങ്കെടുത്തു; വൈറലായി യുവാവിന്‍റെ സൂം മീറ്റിങ് വീഡിയോ

online meeting from toilet

കൊവിഡ് മഹാമാരിയുടെ വരവോട് കൂടി ഓൺലൈൻ മീറ്റിങ്ങുകൾ നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മാറിയിരുന്നു. കൊവിഡ് ഒഴിഞ്ഞു പോയിട്ടും സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് ഭാഗമായി ഇത്തരം ഓൺലൈൻ കൂടിക്കാഴ്ചകൾ നമ്മൾ ഇപ്പോഴും തുടരുന്നുണ്ട്. വീട്ടിലോ കിടപ്പുമുറികളിൽ നിന്നോ വീഡിയോ കോളുകളിൽ പങ്കെടുക്കുന്നത് സാധാരണമാണ്. എന്നാൽ തികച്ചും ഔദ്യോഗികവും പ്രൊഫഷണലുമായ മീറ്റിങ്ങുകളിൽ പങ്കെടുക്കുമ്പോൾ, നമ്മൾ ഇരിക്കുന്ന ചുറ്റുപാടുകൾ അതിന്റെതായ നിലവാരം പുലർത്തണമെന്നുള്ളത് തൊഴിലിടങ്ങളിലെ അലിഖിത നിയമമാണ്.

ALSO READ; കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവം; പ്രതികളില്‍ ഒരാള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്

എന്നാൽ ഗുജറാത്തിൽ, ഹൈക്കോടതി ഹിയറിങ്ങിൽ ടോയ്‌ലറ്റിൽ ഇരുന്ന് കൊണ്ട് പങ്കെടുക്കുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ വൈറൽ ആകുന്നത്. നിരവധി പേർ യുവാവിനെതിരെ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു. ജൂൺ 20 ന് ജസ്റ്റിസ് നിർസാർ എസ് ദേശായിയുടെ ബെഞ്ചിന്‍റെ ഹിയറിംഗ് നടക്കുമ്പോ‍ഴാണ് സംഭവം നടന്നത്. വൈറലായ വീഡിയോയിൽ, “സമദ് ബാറ്ററി” എന്ന പേരിൽ വെർച്വൽ കോടതി സെഷനിൽ ലോഗിൻ ചെയ്ത വ്യക്തിയാണ് പ്രഭാതകർമം നിർവഹിക്കുന്നതിനിടെ കോടതി നടപടികളിൽ പങ്കെടുത്തത്. ജഡ്ജിയും മുഴുവൻ കോടതിയും നോക്കി നിൽക്കെ ടോയ്‌ലറ്റ് ഉപയോഗിക്കുകയും തുടർന്ന് പുറത്തേക്ക് പോകുകയും ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ALSO READ; ഹിമാചലിൽ മഴ കനക്കുന്നു: എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മേഘവിസ്‌ഫോടനത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു

ഫയൽ ചെയ്യപ്പെട്ട ഒരു എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കക്ഷി ചേരാനാണ് യുവാവ് ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുത്തത്. എഫ്‌ഐആർ ഇടാൻ കാരണമായ ക്രിമിനൽ കേസിലെ ആദ്യ പരാതിക്കാരനും ഇദ്ദേഹമായിരുന്നു എന്നതാണ് രസകരമായ മറ്റൊരു സംഭവം. തർക്കം രമ്യമായി പരിഹരിച്ചതായി ഇരു കക്ഷികളും കോടതിയെ അറിയിച്ചതിനെത്തുടർന്ന്, എഫ്‌ഐആർ പിന്നീട് റദ്ദാക്കി. ഗുജറാത്തിൽ ഇത്തരം സംഭവങ്ങൾ ആദ്യമായിട്ടല്ല. ഏപ്രിലിൽ, വീഡിയോ കോൺഫറൻസിംഗിലൂടെ നടപടിക്രമങ്ങളിൽ പങ്കെടുക്കുന്നതിനിടെ സിഗരറ്റ് വലിച്ച ഒരാൾക്ക് ഗുജറാത്ത് ഹൈക്കോടതി 50,000 രൂപ പിഴ ചുമത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News