യുവാവിന് പെരുമ്പാമ്പിന്റെ ‘ലിപ് ലോക്ക്’; വീഡിയോ വൈറൽ

പാമ്പുകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടന്നാണ് വൈറലാകുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോൾ മറ്റ് ചിലത് പേടിപ്പെടുത്തുന്നത് ആയിരിക്കും. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത് ഒരു യുവാവ് തന്നെക്കാൾ വലിയ ഒരു പെരുമ്പാമ്പിനെ പിടിച്ച് ഉയര്‍ത്തുന്ന ഒരു പാമ്പുപിടിത്തക്കാരന്‍റെ ഭയപ്പെടുത്തുന്ന വീഡിയോയാണ്. പാമ്പുപിടിത്തക്കാരന്‍ പാമ്പിനെ ഉമ്മവയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ പെട്ടെന്ന് പാമ്പ് അയാളുടെ വായ് അടക്കം കൂട്ടി കടിക്കുന്നതും പിന്നീട് പാമ്പിന്‍റെ കടി വിടുവിക്കുന്നതും കാണാം. ‘മികച്ച അടിക്കുറിപ്പുകള്‍ വിജയിക്കും’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം എഴുപത്തിയൊമ്പത് ലക്ഷം പേരാണ് വീഡിയോ കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News