
ദില്ലിയിലേക്ക് പോകുന്ന വന്ദേ ഭാരത് എക്സ്പ്രസിലെ യാത്ര ഇപ്പോൾ യാത്രക്കാർക്ക് ഒരു പേടിസ്വപ്നമായി മായിരിക്കുകയാണ്. എസി പ്രവർത്തിക്കുന്നത് നിർത്തി കോച്ചിന്റെ മേൽക്കൂരയിൽ നിന്ന് വെള്ളം ചോരാൻ തുടങ്ങിയ വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. ദർശിൽ മിശ്ര എന്ന യാത്രക്കാരൻ ആണ് അദ്ദേഹം അനുഭവിച്ച ദുരനുഭവം പങ്കുവെച്ചത്. നിരവധി പരാതികൾ നൽകിയിട്ടും റെയിൽവേ ജീവനക്കാർ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പറഞ്ഞു.
“വന്ദേഭാരത് ട്രെയിനിൽ എസി പ്രവർത്തിക്കുന്നില്ല, വെള്ളം ചോർച്ച. പ്രീമിയം നിരക്ക് ഉണ്ടായിരുന്നിട്ടും വളരെ അസ്വസ്ഥമായ യാത്ര. നിരവധി പരാതികൾ ലഭിച്ചെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. ദയവായി ഇത് പരിശോധിക്കുക,” എന്നാണ് കമ്പാർട്ട്മെന്റ് ഗേറ്റിന് സമീപമുള്ള ഒഴിഞ്ഞ സീറ്റിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് മിശ്ര എഴുതിയത്.
ALSO READ: സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി വീണു; 300 വർഷം പഴക്കമുള്ള പെയ്ന്റിങ് കീറി സന്ദർശകൻ
തുടർന്നുള്ള പോസ്റ്റിൽ, ജീവനക്കാർ ഉത്തരവാദിത്തമില്ലാതെ പെരുമാറിയെന്ന് ആരോപിച്ച് മിശ്ര തന്റെ ടിക്കറ്റിന്റെ മുഴുവൻ തുകയും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതോടെ, സംഭവത്തിന്റെ കാരണം “കണ്ടൻസേറ്റ് വെള്ളം” ആണെന്ന് റെയിൽവേ സേവ പ്രതികരിച്ചു.
അധികാരികൾ ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് റെയിൽവേയുടെ ഔദ്യോഗിക ഹാൻഡിൽ ആയ റെയിൽവേ സേവയിലൂടെ മറുപടി നൽകി. റിട്ടേൺ എയർ ഫിൽട്ടർ എസി ഡ്രെയിനിലെ ദ്വാരങ്ങൾ അടഞ്ഞുപോയതിനാലാണ് വെള്ളം ചോർന്നതെന്ന് അവർ വിശദീകരിച്ചു. തൽഫലമായി, സിസ്റ്റത്തിനുള്ളിൽ വെള്ളം അടിഞ്ഞുകൂടുകയും, ട്രെയിൻ ബ്രേക്ക് ചെയ്തപ്പോൾ വെള്ളം എയർ ഡക്റ്റിലേക്ക് ഒഴുകുകയും യാത്രക്കാരുടെ ഭാഗത്തേക്ക് ചോർന്നൊലിക്കുകയും ചെയ്തു.
യാത്രക്കാരും സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്. ‘പ്രീമിയം ക്ലാസ് ട്രെയിനിൽ നിന്നുള്ള പ്രീമിയം ലെവൽ അനുഭവം’ എന്നാണ് ഒരാൾ എഴുതിയത്. ‘ഇതൊരു ട്രെയിൻ യാത്രയല്ല – യാത്രയിൽ ഒരു ദുരന്തമാണ്. ഗംഭീര പ്രസംഗങ്ങളും കോടിക്കണക്കിന് രൂപയുടെ അഭിമാനവും കൊണ്ട് ഫ്ലാഗ് ഓഫ് ചെയ്ത ഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ്, ചോർന്നൊലിക്കുന്ന, തണുത്തുറഞ്ഞ, വെള്ളം കെട്ടിക്കിടക്കുന്ന ഒരു പേടിസ്വപ്നമായി മാറിയിരിക്കുന്നു’ എന്ന് മറ്റൊരാളും കുറിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here